യു.എ.ഇ- ഒമാന്‍ സംയുക്ത നീക്കത്തിലൂടെ മയക്കുമരുന്ന് കടത്ത് ശ്രമം തകര്‍ത്തു
text_fieldsഅബൂദബി: ഒമാനും യു.എ.ഇയും നടത്തിയ സംയുക്ത നീക്കത്തിലൂടെ വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു. ഒമാനിലെ മുസന്തം ഗവര്‍ണറേറ്റിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് തടഞ്ഞത്. പത്ത് കിലോ ഹഷീഷ്, 19800 മയക്കുമരുന്ന് ഗുളികകള്‍, 54.5 ഗ്രാം ഹെറോയിന്‍, 80 ഗ്രാം മയക്കുമരുന്ന് പദാര്‍ഥങ്ങള്‍ എന്നിവയുമായി രണ്ട് പേരെ കണ്ടത്തെുകയായിരുന്നുവെന്ന് അബൂദബി ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍റിനാര്‍ക്കോട്ടിക്സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലും ഒമാനിലെ മുസന്തം ഗവര്‍ണറേറ്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. ആന്‍റിനാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ക്കുകയും മയക്കുമരുന്ന് കടത്തുകാരായ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് കേണല്‍ സഈദ് അബ്ദുല്ല തവീര്‍ അല്‍ സുവൈദി പറഞ്ഞു.
ആന്‍റിനാര്‍ക്കോട്ടിക്സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലില്‍ നിന്നുള്ള പ്രതിനിധി സംഘം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസിന്‍െറ നേതൃത്വത്തില്‍ മുസന്തം സന്ദര്‍ശിക്കുകയും ഒമാന്‍ പൊലീസുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
മുസന്തം മേഖലയിലെ ഒമാന്‍ പൊലീസ് മേധാവി ബ്രിഗേഡിയര്‍ യാസര്‍ അല്‍ മാമറിയുടെ നേതൃത്വത്തിലാണ് യു.എ.ഇ സംഘത്തെ സ്വീകരിച്ചത്. മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.