റാസല്‍ഖൈമയിലെ സ്കൂളിന്‍െറ പേരില്‍ വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളിന്‍െറ പേരില്‍ വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കം.
കേരളത്തിലെ അധ്യാപകരടക്കം നിരവധി പേര്‍ക്ക് സ്കൂളിന്‍െറ പേരില്‍ വ്യാജ നിയമന ഉത്തരവ് ലഭിച്ചു. എന്നാല്‍, സ്കൂളിന് നിയമനവുമായി ഒരു ബന്ധവുമില്ളെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തിയാണ് ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്. അധ്യാപക തസ്തികയില്‍ 10,500 ദിര്‍ഹവും 11,500 ഡോളറുമാണ് ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപികമാര്‍ക്ക് ഇത്തരത്തില്‍ ഓഫര്‍ലെറ്ററും നിയമന ഉത്തരവും ലഭിച്ചിട്ടുണ്ട്.
നിയമന ഉത്തരവ് സത്യമാണെന്ന് വിശ്വസിക്കുന്നവരില്‍ നിന്ന് 3000 ഡോളര്‍ വിസ പ്രൊസസിങ് ഫീസ് ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി.നേരത്തെ യൂറോപ്പിലെയും ഫിലിപ്പീന്‍സിലെയും അധ്യാപകരെയും ലക്ഷ്യമിട്ടിരുന്ന തട്ടിപ്പുകാര്‍ ഇപ്പോള്‍ ഇന്ത്യക്കാരെ വലയിലാക്കാന്‍ ശ്രമിക്കുകയാണ്. ഓഫര്‍ ലെറ്ററില്‍ പറയുന്ന പേരുകളും ടെലിഫോണ്‍ നമ്പറും വ്യാജമാണ്. സ്കൂളിന്‍െറ പേരില്‍ വ്യാജ വെബ്സൈറ്റും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.
തട്ടിപ്പുകാര്‍ക്കെതിരെ റാസല്‍ഖൈമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രസന്ന ഭാസ്കര്‍ പറഞ്ഞു. നിയമനത്തിനായി മുന്‍കൂര്‍ പണം നല്‍കി ആരും തട്ടിപ്പിന് ഇരയാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.