റാസല്‍ഖൈമ ജബല്‍ ജൈസില്‍ വാഹനാപകടം; ചേളാരി സ്വദേശി മരിച്ചു
text_fieldsറാസല്‍ഖൈമ: ജബല്‍ ജൈസിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ചേളാരി സ്വദേശി മരിച്ചു. ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ കാട്ടേരി ഹൗസില്‍ കുഞ്ഞുമുഹമ്മദിന്‍െറ മകന്‍ മുഹ്സിന്‍ (32) ആണ് മരിച്ചത്. തൃശൂര്‍ മുരിങ്ങൂര്‍ സ്വദേശി വിപിന്‍ വര്‍ഗീസ്, മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി മുജീബ്, തമിഴ്നാട് സ്വദേശി ജഗന്‍ എന്നിവരെ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. ഒന്നിച്ച് ജോലി ചെയ്യുന്ന നാലുപേരും വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് മല സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഹ്സിന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയിലേക്ക് കയറി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് പറഞ്ഞു. മറ്റേ വാഹനത്തില്‍ ഉണ്ടായിരുന്ന നാല് ഇന്ത്യക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഏത് സംസ്ഥാനക്കാരാണെന്ന് വ്യക്തമല്ല. ഉടന്‍ പൊലീസും ആംബുലന്‍സുമത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ മുഹ്സിന്‍െറ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയുന്ന വിപിന്‍ വര്‍ഗീസിന്‍െറ നില ഗുരുതരമാണ്.
മുഹ്സിന്‍െറ കുടുംബം റാസല്‍ഖൈമയിലുണ്ട്. മാതാവ്: ആയിശ. ഭാര്യ നുസ്റത്ത് ഏഴുമാസം ഗര്‍ഭിണിയാണ്. മക്കള്‍: മുജദദുല്‍ ഫദനി, നദ്മിന്‍. സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലത്തെിക്കാന്‍ ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.