‘പ്രവാസികള്‍ പുനരാലോചന നടത്തേണ്ട കാലം അതിക്രമിച്ചു’
text_fieldsഅല്‍ഐന്‍: പൊങ്ങച്ച പ്രകടനത്തിനും ആര്‍ഭാടത്തിനും ലക്ഷങ്ങള്‍ തുലക്കുന്ന പ്രവാസികള്‍ പുനരാലോചന നടത്തേണ്ട കാലം അതിക്രമിച്ചെന്നും സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും ജീവിതത്തില്‍ പുലര്‍ത്തണമെന്നും സാമ്പത്തിക വിദഗ്ധന്‍ കെ.വി. ശംസുദ്ദീന്‍. പ്രവാസി ഇന്ത്യ അല്‍ഐന്‍ ഘടകം അല്‍ഐന്‍ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂളില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക പ്രവാസികളും തങ്ങളുടെ ജോലിയുടെ അവസ്ഥയും സാമ്പത്തിക നിലയും വീട്ടുകാരെ അറിയിക്കാറില്ല. ഇതുകാരണം വീട്ടുകാര്‍ സമ്പത്ത് ചെലവഴിക്കുന്ന കാര്യത്തില്‍ സൂക്ഷ്മത പാലിക്കാറില്ല. പ്രവാസ മണ്ണില്‍ നിരവധി വര്‍ഷങ്ങള്‍ അത്യധ്വാനം ചെയ്ത് തിരിച്ചുപോയ പ്രവാസികളെ തിരിഞ്ഞ് നോക്കാത്ത മക്കളുടെയും കുടുംബിനികളുടെയും കദന കഥകള്‍ അദ്ദേഹം സദസുമായി പങ്കുവെച്ചു. സാമ്പത്തിക സുസ്ഥിതിയിലും മിതവ്യയവും സമ്പാദ്യ ശീലവും പരിശീലിക്കുകയും പതിവാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ശിഷ്ട ജീവിതത്തില്‍ സുഭിക്ഷമായും പരാശ്രയത്വമില്ലാതെ ജീവിക്കാം. പരിപാടി പ്രവാസി ഇന്ത്യ യു.എ.ഇ. ചാപ്റ്റര്‍ പ്രസിഡന്‍റ് അന്‍വര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്ത്യയുടെ പാഴാക്കരുത് ഈ പ്രവാസം എന്ന ക്യാമ്പയിനിന്‍െറ ഭാഗമായി നടന്‍ ശ്രീനിവാസന്‍ നല്‍കിയ വീഡിയോ സന്ദേശം ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ ആറുലക്ഷത്തിലധികം പേര്‍ കണ്ടതായി അദ്ദേഹം പറഞ്ഞു.ക്യാമ്പയിനിന്‍െറ ഭാഗമായി ‘പ്രവാസി ഇന്‍ഷൂറന്‍സ്’ പ്രവാസി സഞ്ചയിക പോലുള്ള സമ്പാദ്യ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. പ്രവാസി ഇന്ത്യ അല്‍ഐന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.ജി. സെന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാബിര്‍ കെ.പി. സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.