അനധികൃത താമസം: അബൂദബിയില്‍ 152 കെട്ടിടങ്ങള്‍ക്കെതിരെ നടപടി
text_fieldsഅബൂദബി: കെട്ടിട നിയമങ്ങള്‍ ലംഘിച്ച് ജനങ്ങളെ താമസിപ്പിച്ച കെട്ടിടങ്ങള്‍ക്കെതിരെ അബൂദബി മുനിസിപ്പാലിറ്റി നടപടി തുടരുന്നു. വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ വത്ബ മുനിസിപ്പല്‍ സെന്‍ററിന്‍െറ കീഴില്‍ നടത്തിയ പരിശോധനയില്‍ 152 കെട്ടിടങ്ങളില്‍ നിയമ ലംഘനം കണ്ടത്തെി. 167 കെട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. 39 നിയമലംഘനങ്ങള്‍ക്കെതിരെ മുനിസിപ്പാലിറ്റി കേസെടുത്തപ്പോള്‍ 89 കെട്ടിടങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. 24 കെട്ടിടങ്ങളിലെ അനധികൃത നിര്‍മാണങ്ങളും മറ്റും പൊളിച്ചുമാറ്റി താമസം നിയമവിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല കെട്ടിടങ്ങളും മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ആളെ താമസിപ്പിച്ചിരുന്നത്. മുനിസിപ്പാലിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഹാളുകളും മറ്റും അനധികൃതമായി ചുമര് കെട്ടിതിരിച്ച് ആളെ താമസിപ്പിക്കുന്നതും അധികൃതര്‍ കണ്ടത്തെി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ അബൂദബി മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു താമസയൂനിറ്റില്‍ ഒന്നില്‍ കൂടുതല്‍ കുടുബങ്ങള്‍ താമസിക്കുന്നതും നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ പേരെ ഷെയറിംഗ് അക്കമഡേഷന്‍െറ പേരില്‍ താമസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. മുനിസിപ്പാലിറ്റി പരിശോധന കര്‍ശനമാക്കിയതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികളിലെ കുറഞ്ഞ വരുമാനക്കാരാണ് ഭീതിയിലായത്. കുറഞ്ഞ വാടക കണക്കിലെടുത്ത് നിരവധി പ്രവാസികളാണ് അനധികൃത താമസ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.