ഒരുഭാഗം തളര്‍ന്ന ഉമ്മര്‍ക്കുട്ടിക്ക് വേണം ഉദാരമതികളുടെ സഹായം
text_fieldsഷാര്‍ജ: ഒരുപാട് സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല പാലക്കാട് ലക്കിടി അകലൂര്‍ സ്വദേശി ഉമ്മര്‍ക്കുട്ടിക്ക് (47) പ്രവാസത്തിലേക്ക് വിമാനം കയറുമ്പോള്‍. പല ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും വാങ്ങിയ നാല് ലക്ഷത്തിന്‍െറ കടം വീട്ടണം ,പകുതി പോലും പണി തീരാത്ത വീടിന്‍െറ പണി തീര്‍ക്കണം, കുട്ടികള്‍ പട്ടിണിയില്ലാതെ പുലരണം. എന്നാല്‍ വിധി ഇദ്ദേഹത്തിറെ എല്ലാ പ്രതിക്ഷകളും തകര്‍ത്ത് കളഞ്ഞു. മിണ്ടാനും അനങ്ങാനും കഴിയാതെ മോലോട്ട് കണ്ണുയര്‍ത്തി ഒരേകിടപ്പിലാണിപ്പോള്‍.
കഴിഞ്ഞ ജനുവരി 30നാണ് എല്ലാം മാറിമറിഞ്ഞത്. ജോലി സ്ഥലത്ത് വെച്ച് ശരീരത്തിന്‍െറ വലത് വശം പൂര്‍ണമായും തളരുകയായിരുന്നു. ഉടനെ തന്നെ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് അന്ന് തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് തലക്ക് ശസ്ത്രക്രിയ നടന്നു. തലയോട്ടി എടുത്ത് മാറ്റിയുള്ള ശസ്ത്രക്രിയയാണിത്. ഇത് തിരിച്ച് വെക്കാന്‍ വീണ്ടും ശസ്ത്രക്രിയ വേണം. എന്നാല്‍ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ച് വരാന്‍ സാധിക്കുന്ന കാര്യം സംശയമാണ്. ബന്ധുക്കളില്‍ ചിലര്‍ ഇവിടെ ഉണ്ടെങ്കിലും എല്ലാവരും സാധാരണ തൊഴിലാളികളാണ്. ആര്‍ക്കും ഇയാളുടെ അടുത്ത് വരാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് കണക്കിലെടുത്ത് കൂടെ നില്‍ക്കാനായി സഹോദരിയുടെ മകനെ സന്ദര്‍ശക വിസയില്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. ആര്‍ക്കും ഈ ദുരിതം വരല്ളേ എന്ന പ്രാര്‍ഥനയാണ് ഇയാളെ കാണാനത്തെുന്നവരുടെ മനസില്‍.
ഈ അവസ്ഥയില്‍ ഉമ്മര്‍കുട്ടിയെ നാട്ടില്‍ അയക്കാന്‍ സാധിക്കുകയില്ല. അടുത്ത ശസ്ത്രക്രിയയും കഴിഞ്ഞ് മാസങ്ങളോളം വിശ്രമിക്കേണ്ടി വന്നേക്കാം. ഭാര്യയും 12,10 അഞ്ച് വയസ് പ്രായമുള്ള കുട്ടികളുടേയും ഏക ആശ്രയമായിരുന്നു ഉമ്മര്‍ക്കുട്ടി. കുടുംബനാഥന്‍ കിടപ്പിലായതോടെ കുടുംബത്തിന്‍െറ കാര്യവും പരിതാപകരമാണ്. ഇവിടെ ചികിത്സ ചെലവിനത്തില്‍ വന്‍തുക വേണ്ടിവരും. തിരിച്ച് നാട്ടില്‍ പോയാലും വര്‍ഷങ്ങളോളം ചികിത്സ അത്യാവശ്യമാണ്. അഞ്ച് സെന്‍റ് സ്ഥാലവും അതില്‍ പകുതി പോലും പണിതീരാത്ത വീടും നാല് ലക്ഷത്തിന്‍െറ കടവുമാണ പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം. ഇയാളുടെ ശബ്ദമെങ്കിലും ഒന്നുകേള്‍ക്കാന്‍ കൊതിച്ചാണ് ഭാര്യയും കുട്ടികളും കണ്ണീരുമായി നാട്ടില്‍ കഴിയുന്നത്. അല്‍ ഖാസിമി ആശുപത്രിയിലെ വാര്‍ഡില്‍ ചലിക്കാനോ, മിണ്ടാനോ പോലുമാകാതെ കിടക്കുന്ന ഇയാള്‍ക്ക് ഉദാരമതികളായ പ്രവാസികളുടെ സഹായം അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ: പി.സക്കീര്‍ ഹുസൈന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പത്തിരിപ്പാല ശാഖ, പാലക്കാട്. എന്‍.ആര്‍.ഇ അക്കൗണ്ട് നമ്പര്‍: 0534 0500 0000 0293.IFSC Code 000 534.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
