ഷാര്‍ജയില്‍ മട്ടുപ്പാവില്‍ വസ്ത്രങ്ങള്‍ അലക്കിയിട്ട 300 താമസക്കാര്‍ക്ക് പിഴ
text_fieldsഷാര്‍ജ: മട്ടുപ്പാവുകളില്‍ പുറത്തേക്ക് കാണുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ അലക്കിയിടുകയും ഡിഷുകള്‍ സ്ഥാപിക്കുകയും മറ്റ് വസ്തുക്കള്‍ വെക്കുകയും ചെയ്ത 300 താമസക്കാര്‍ക്ക് നഗരസഭ അധികൃതര്‍ പിഴയിട്ടു. 500 ദിര്‍ഹം വീതമാണ് പിഴ. പുറത്തേക്ക് കാണുന്ന വിധത്തില്‍ മട്ടുപ്പാവുകളില്‍ ഒന്നും വെക്കരുതെന്നാണ് ചട്ടം. ചട്ടം പ്രാബല്യത്തില്‍ വന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ലംഘനങ്ങള്‍ തുടര്‍ കഥയായതോടെയാണ് അധികൃതര്‍ ശക്മായ താക്കീതുമായി രംഗത്തത്തെിയത്.
ഇത്തരത്തില്‍ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മട്ടുപ്പാവുകളുടെ ഫോട്ടോ എടുക്കലാണ് ആദ്യപടി. പിന്നിട് കെട്ടിടത്തിലെ നോട്ടക്കാരനോട് നിയമ ലംഘനം കണ്ടത്തെിയ മട്ടുപ്പാവുള്‍പ്പെട്ട മുറിയുടെ നമ്പര്‍ ചോദിക്കും. എന്നിട്ടാണ് പിഴ രശീതി എഴുതുക. നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടാണ് അധികൃതര്‍ നിയമ നടപടികളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരിളവും ലഭിക്കുകയില്ല.
പുറത്തേക്ക് കാണാത്ത വിധത്തില്‍ മട്ടുപ്പാവുകളില്‍ വസ്ത്രങ്ങള്‍ കഴുകിയിടുന്നതില്‍ കുഴപ്പമില്ളെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഡിഷുകള്‍ അനുവദനീയമല്ല. എമിറേറ്റിന്‍െറ മുഖച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പിഴ. പോയവര്‍ഷം നിയമ ലംഘനം നടത്തിയ 9400 പേര്‍ക്കാണ് പിഴയിട്ടത്. മട്ടുപ്പാവുകളില്‍ കസേരകളും മറ്റും കൊണ്ട് വെക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇതില്‍ കയറി കളിക്കുന്ന കുട്ടികള്‍ വീണ് മരിക്കാന്‍ കാരണമാകുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് മട്ടുപ്പാവുകള്‍ കാലിയാക്കിയിടുക എന്ന ചട്ടം കൊണ്ട് വരാന്‍ കാരണം. 100 ലേറെ കുട്ടികളാണ് ഇതിനകം മട്ടുപ്പാവുകളില്‍ നിന്ന് വീണ് മരിച്ചത്.
ഇത്തരം അപകടങ്ങള്‍ നടന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വികരിക്കാനാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശം. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 933 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.