വൃക്കകള്‍ തകരാറില്‍; ബിഹാര്‍ സ്വദേശി ദുരിതത്തില്‍
text_fieldsഅബൂദബി: വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് കഴിയുന്ന പ്രവാസി ദുരിതത്തില്‍. ഭക്ഷണത്തിനും ചികിത്സക്കും വഴിയില്ലാതെ ബിഹാര്‍ പട്ന സ്വദേശിയായ മുഹമ്മദ് സലീം ആണ് പ്രയാസത്തില്‍ കഴിയുന്നത്. 2014 തുടക്കത്തിലാണ് സലീമിന്‍െറ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടത്തെിയത്. ഇതോടെ ജോലി പ്രയാസത്തിലായി. കമ്പനി വിസ തുടര്‍ന്ന് നല്‍കിയെങ്കിലും ജോലിയില്‍ നിന്ന് ഒഴിവാക്കി. മുസഫയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ജോലിക്കൊന്നും പോകാന്‍ സാധിക്കുന്നില്ല. കൂടെ താമസിക്കുന്നവരാണ് ഭക്ഷണത്തിനും മറ്റുമുള്ള സഹായം നല്‍കുന്നത്. വൃക്ക തകരാറിലായി കണ്ടത്തെിയിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. മഫ്റഖ് ആശുപത്രിയില്‍ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്തു ലഭിക്കുന്നുണ്ട്. ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക പ്രതീക്ഷ സലീമാണ്. സലീമിന് രോഗം ബാധിച്ചതോടെ കുടുംബവും പ്രയാസത്തിലാണ്. നിരന്തരം ഡയാലിസിസ് ചെയ്യുന്നത് മൂലം ആരോഗ്യവും മോശമായി വരുകയാണ്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കൊന്നും സഹായിക്കാന്‍ മാര്‍ഗമില്ല. വൃക്ക മാറ്റിവെക്കലിന് പണം കണ്ടത്തൊമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും മുസഫയില്‍ തങ്ങുന്നത്. ജോലി ചെയ്തിരുന്ന കമ്പനി നല്‍കുന്ന താമസവും കൂടെയുള്ളവര്‍ നല്‍കുന്ന ഭക്ഷണവും മഫ്റഖ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന സൗജന്യ ചികിത്സയുമാണ് ഇദ്ദേഹത്തെ ഇപ്പോഴും പിടിച്ചുനിര്‍ത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ അധിക നാള്‍ അബൂദബിയില്‍ തുടരാന്‍ സാധിക്കില്ല. വൃക്ക മാറ്റിവെക്കുന്നതിനുള്ള തുകയും കണ്ടത്തൊന്‍ സാധിച്ചിട്ടില്ല. പ്രവാസികളും സ്വദേശികളുമായ സുമനസ്കരുടെ പിന്തുണയാണ് സലീം പ്രതീക്ഷിക്കുന്നത്. 45കാരനായ സലീമിന്‍െറയും ഭാര്യയും 11 വയസ്സുള്ള മകളുടെയും ജീവിതം കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ സഹായങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. വൃക്ക മാറ്റിവെച്ച് കുടുംബത്തിന് അത്താണിയാകാന്‍ പ്രവാസ സമൂഹം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 055 1457579 എന്ന നമ്പറില്‍ സലീമിനെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.