റാസല്‍ഖൈമയില്‍ വാഹനാപകടം: സ്വദേശിനി മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
text_fieldsഷാര്‍ജ: റാസല്‍ഖൈമ വിമാനതതാവള റോഡിലെ ദിഗ്ദാഗ ഭാഗത്ത് വാഹനം മലക്കം മറിഞ്ഞ് ഓടിച്ചിരുന്ന സ്വദേശി വീട്ടമ്മ മരിച്ചു. ഇവരുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന 15, ആറ്, നാല് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പകലായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് മലക്കം മറിയുകയായിരുന്നുവെന്ന് ദിഗ്ദാഗ പൊലീസ് സ്റ്റേഷനിലെ അക്ടിങ് ചീഫ് മേജര്‍ സലീം അബു റിഖിബ പറഞ്ഞു. അപകടത്തില്‍പ്പെട്ട സ്ത്രി സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി അദ്ദേഹം പറഞ്ഞു. പിറകിലെ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ചിലരുടെ നിലഗുരുതരമാണെന്ന് അറിയുന്നു. അപകടത്തില്‍പ്പെട്ട വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
റാസല്‍ഖൈമയില്‍ അമിത വേഗതയില്‍ വാഹനങ്ങള്‍ പായുന്ന പാതയാണിത്. റാകില്‍ നിന്ന് ഫുജൈറയിലേക്ക് പോകുന്ന റോഡാണിത്. നിരവധി ലോറികള്‍ ഏത് സമയവും റോഡില്‍ കാണും. ശ്രദ്ധ പാളിപോയാല്‍ അപകട സാധ്യത ഏറെയാണ്. റാസല്‍ഖൈമ വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന പാതയും ഇതാണ്. മുമ്പ് ഇവിടെ നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബം മരിച്ചിരുന്നു. പോയവര്‍ഷം 55 പേരുടെ ജീവനാണ് റാക് റോഡുകളില്‍ പൊലിഞ്ഞത്. 322 അപകടങ്ങളാണ് പോയവര്‍ഷം റാകില്‍ നടന്നത്. 2014ല്‍ ഇത് 258 ആയിരുന്നു. വാഹനങ്ങള്‍ നിശ്ചിത വേഗതയില്‍ മാത്രം ഓടിക്കണമെന്ന് റിഖിബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.