പാം അക്ഷരതൂലിക കവിതാപുരസ്കാരം പ്രഖ്യാപിച്ചു
text_fieldsഷാര്‍ജ: പാം പുസ്തകപ്പുര എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച കവിതകള്‍ക്കുള്ള അക്ഷരതൂലിക പുരസ്കാരം പ്രഖ്യാപിച്ചു. വനിത വിനോദിന്‍െറ 'വിശപ്പിന്‍െറ ഭൂപടം’, സര്‍ഗറോയ് രചിച്ച 'മകളേ നിന്നോട്’,മുരളി മീങ്ങോത്തിന്‍െറ 'അശ്വനേത്ര കവചം' എന്നീ കവിതകള്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടി. തൃശൂര്‍ മുളങ്കുന്നത്ത്കാവ് സ്വദേശിനിയായ വനിത വിനോദ് റേഡിയോ റെഡ് 94.7 എഫ്.എമ്മില്‍ വാര്‍ത്താ അവതാരകയാണ്. അധ്യാപികയായ സര്‍ഗറോയ് തിരുവനന്തപുരം മണമ്പൂര്‍ സ്വദേശിനിയാണ്. കാസര്‍കോട് ജില്ലയിലെ മീങ്ങോത്ത് സ്വദേശിയായ മുരളി ഓര്‍മ്മകള്‍ യാത്രകള്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഇടവ ഷുക്കൂര്‍ അധ്യക്ഷനും മംഗലത്ത് മുരളി, ശേഖര്‍ വാര്യാര്‍, മുരളി മാഷ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പരിഗണനയ്ക്ക് വന്ന നാല്‍പതോളം കവിതകളില്‍ നിന്ന് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മാര്‍ച്ച് നാലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന സര്‍ഗസംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ വിജു.സി. പരവൂര്‍ ,വെള്ളിയോടന്‍, സലീം അയ്യനത്ത്, സുകുമാരന്‍ വെങ്ങാട്, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.