സൗജന്യ സ്മാര്‍ട്ട് ഗേറ്റ് രജിസ്ട്രേഷന് സൗകര്യം
text_fieldsദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ സൗജന്യമായി സ്മാര്‍ട്ട് ഗേറ്റ് രജിസ്ട്രേഷന് സംവിധാനം ഒരുക്കി. ചൊവ്വാഴ്ച ആരംഭിക്കുന്ന ആക്സ്സ എബിലിറ്റിസ് എക്സ്പോയുടെ ഭാഗമായിട്ടാണ് ദുബൈ എമിഗ്രേഷന്‍ പെതുജനങ്ങള്‍ക്ക് ഈ സൗജന്യ അവസരം ഒരുക്കുന്നത്. 12 സെക്കന്‍റില്‍ രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചുപോക്കും സാധ്യമാക്കുന്ന എമിഗ്രേഷന്‍ നടപടിക്രമമാണ് സ്മാര്‍ട്ട് ഗേറ്റ്. വിമാനത്താവളങ്ങളിലെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലെ നീണ്ട ക്യൂവില്‍ നിന്നു രക്ഷപ്പെടാന്‍ സ്മാര്‍ട് ഗേറ്റ് രജിസ്ട്രേഷനിലൂടെ സാധിക്കും. പാസ്പോര്‍ട്ടുമായാണ് പൊതുജനങ്ങള്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതെന്ന് ദുബൈ എമിഗ്രേഷന്‍ വ്യത്തങ്ങള്‍ അറിയിച്ചു. ഹാള്‍ നമ്പര്‍ എട്ടിന്‍െറ ഭാഗത്താണ് രജിസ്ട്രേഷന്‍ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇന്നു മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതല്‍ അഞ്ചു മണി വരെ ഈ സൗകര്യ ലഭ്യമാണ്. ഇവിടെ പ്രവേശനം ആര്‍ക്കും സൗജന്യമാണ്.യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലുമുള്ള വിസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കലും കണ്ണിന്‍െറ ഐറിസ് സ്കാനിങും വിരലടയാളമെടുക്കലുമാണ് ് രജിസ്ട്രേഷനിലെ പ്രധാന നടപടി ക്രമങ്ങള്‍. ഈ നടപടികള്‍ പുര്‍ത്തീകരിച്ചാല്‍ ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റില്‍ പാസ്പോര്‍ട്ട് സൈ്വപ് ചെയ്യുകയും ഐറിസ് സ്കാന്‍ നടത്തുന്ന സ്ക്രീനില്‍ നോക്കുകയം ചെയ്താല്‍ എമിഗ്രേഷന്‍ നടപടി പുര്‍ത്തിയാക്കാം.
പൊതുജനങ്ങള്‍ പരമാവധി ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.