ലിവ മരുഭൂ മത്സരം എട്ടിന്; ഒരുക്കങ്ങളായി
text_fieldsഅബൂദബി: മരുഭൂമിയുടെ ഉള്‍ഭാഗങ്ങളിലൂടെയുള്ള രണ്ടാമത് ലിവ ചലഞ്ച് ഫെബ്രുവരി എട്ടിന് ആരംഭിക്കും. റുബ്ഉല്‍ ഖാലി മരുഭൂമി തുടങ്ങുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിവയില്‍ നിന്ന് ആരംഭിക്കുന്ന മരുഭൂ ഓട്ടം മത്സരത്തിന് 50 ലധികം അന്താരാഷ്ട്ര ഓട്ടക്കാരടക്കം നിരവധി പേര്‍ പങ്കെടുക്കും. മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ലോകത്ത് തന്നെ പുര്‍ണമായും മരുഭൂമിയിലൂടെ നടക്കുന്ന ദീര്‍ഘ ദൂര ഓട്ട മത്സരമാണ് ലിവ ചലഞ്ച്. 100 കി.മീ, 200 കി.മീ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. 80 മണിക്കൂറാണ് മരുഭൂമിയിലൂടെ ഇത് മറികടക്കുന്നതിന് അനുവദിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള മണല്‍ക്കുന്നുകളിലൊന്നായ താല്‍ മൊരീബ് അടക്കം മത്സര റൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.പി.എസ് സഹായത്തോടെയാണ് മരുഭൂമിയിലൂടെയുള്ള ഓട്ടം നടത്താന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ 20 കിലോമീറ്റര്‍ ഇടവിട്ടും ചെക്ക് പോയിന്‍റുകളുമുണ്ട്. മൊത്തം പത്ത് ചെക് പോയിന്‍റുകളാണ് ഒരുക്കിയിട്ടുള്ളത്. മത്സരത്തിനിടെ ഓട്ടക്കാര്‍ക്ക് വെള്ളവും ആവശ്യമെങ്കില്‍ ആരോഗ്യ പരിരക്ഷയും നല്‍കും.
മരുഭൂമിയുടെ അനുഭവം ഉള്‍ക്കൊള്ളാനും അത്യധികം പ്രതികൂല കാലാവസ്ഥയിലും മത്സരിച്ച് ശാരീരിക- മാനസിക കരുത്ത് തെളിയിക്കാനുമുള്ള അവസരമാണ് ലിവ ചലഞ്ച് ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.