അബൂദബിയില്‍ സ്വയം ഇന്ധനം നിറക്കാം; മാര്‍ച്ച് ഒന്ന് മുതല്‍
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ ഇന്ധന പമ്പുകളില്‍ സ്വയം ഇന്ധനം നിറക്കുന്നതിനുള്ള സംവിധാനം അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ഏര്‍പ്പെടുത്തുന്നു. ഒരു ജീവനക്കാരന്‍ പോലും ഇല്ലാതെയാണ് സ്മാര്‍ട്ട് ഇന്ധന സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതലാണ് അബൂദബിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്്. അഡ്നോക്ക് നല്‍കുന്ന സ്മാര്‍ട്ട് ടാഗ്, അഡ്നോക്ക് പ്ളസ് കാര്‍ഡ്, അഡ്നോക്ക് ഐ.ഡി കാര്‍ഡ് എന്നിങ്ങനെ മൂന്ന് മാര്‍ഗങ്ങളിലൂടെ ഇന്ധനം നിറക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഇന്ധന സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാല് സ്റ്റേഷനുകളില്‍ ആരംഭിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പരീക്ഷണം നടത്തുക. ഇത് വിജയിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും.
ഒരു ജീവനക്കാരന്‍ പോലും ഇല്ലാതെ ഇന്ധന സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നതാണ് സ്മാര്‍ട്ട് സംവിധാനത്തിന്‍െറ പ്രത്യേകത. സ്വയം ഇന്ധനം നിറക്കുന്നതിനൊപ്പം സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ പണവും സ്വീകരിക്കും. അഡ്നോക്കിന്‍െറ വാലറ്റ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ സ്മാര്‍ട്ട് ടാഗിലൂടെ പണം ഈടാക്കും. വാഹനത്തിന്‍െറ പെട്രോളടിക്കുന്ന ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പാണ് അഡ്നോക്ക് സ്മാര്‍ട്ട് ടാഗ്. ഇത് ഉപയോഗിച്ച് സ്വയം ഇന്ധനം നിറക്കാം. ഈ സംവിധാനം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആദ്യത്തെ 5000 പേര്‍ക്ക് ടാഗ് സൗജന്യമായി നല്‍കും. 5000 പേര്‍ക്ക് പ്ളസ് കാര്‍ഡും സൗജന്യമായി നല്‍കും. ഇതിനായി ആദ്യം അഡ്നോക്ക് വാലേയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍, ടാബ്ലറ്റ് എന്നിവ വഴി ഇത് നിയന്ത്രിക്കാം. അബൂദബി ഐലന്‍റിലെ റബ്ദാന്‍, അല്‍നസര്‍, അല്‍ സഫറാന, അല്‍ഖന സ്റ്റേഷനുകളിലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.