ഭരത് മുരളി നാടകോത്സവത്തിന് തുടക്കം
text_fieldsഅബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ പ്രശസ്ത സംവിധായകന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു.
നാടകം കളി മാത്രമല്ളെന്നും അത് ജീവിതത്തിന്‍െറ വഴി തുറന്ന് തരുന്നുവെന്നതാണ് പരമമായ സത്യമെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
നാടകോത്സവത്തില്‍ അവതരിപ്പിക്കുന്ന നാടകങ്ങളുടെ സംവിധായകരും നാടക-കല പ്രവര്‍ത്തകരും സംബന്ധിച്ചു.
നാടകോത്സവത്തിലെ ആദ്യ നാടകം ചൊവ്വാഴ്ച രാത്രി 8.30ന് ആരംഭിക്കും. തിയറ്റര്‍ ദുബൈ നാടകസംഘത്തിന്‍െറ ബാനറില്‍ നരേഷ് കോവില്‍ സംവിധാനം ചെയ്ത ‘രണ്ട് അന്ത്യരംഗങ്ങള്‍’ ആണ് ആദ്യ നാടകം.
മറ്റുള്ളവ തീയതി, നാടകം, നാടകസംഘം, സംവിധായകന്‍ എന്നീ ക്രമത്തില്‍: ഡിസംബര്‍ 28 - ദ ട്രയല്‍, അല്‍ഐന്‍ മലയാളി സമാജം, സാജിദ് കൊടിഞ്ഞി.
ഡിസംബര്‍ 29 -മരക്കാപ്പിലെ തെയ്യങ്ങള്‍, റിമംബറന്‍സ് തിയറ്റര്‍ ദുബൈ, പ്രദീപ് മണ്ടൂര്‍. ഡിസംബര്‍ 30 - അരാജകവാദിയുടെ അപകടമരണം, തിയറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ, ശ്രീജിത്ത് പൊയില്‍ക്കാവ്. ജനുവരി ഒന്ന് - അഗ്നിയും വര്‍ഷവും, കനല്‍ ദുബൈ, സുധീര്‍ ബാബുട്ടന്‍. ജനുവരി മൂന്ന് -ഭഗ്നഭവനം, ഫ്രന്‍ഡ്സ് എ.ഡി.എം.എസ്, ഇസ്കന്ദര്‍ മിര്‍സ. ജനുവരി അഞ്ച് - വെളിച്ചം കെടുന്നു, ഐ.എസ്.സി അജ്മാന്‍, പ്രിയനന്ദനന്‍. ജനവരി ആറ് -ആദ്രി കന്യക, മാസ് ഷാര്‍ജ, മഞ്ജുളന്‍. ജനുവരി ഏഴ് -പെരുങ്കൊല്ലന്‍, സ്പാര്‍ട്ടാക്കസ് ദുബൈ, പി.പി. അഷ്റഫ്. ജനുവരി എട്ട് - അമ്മ, യുവകലാസാഹിതി, ഗോപി കുട്ടിക്കോല്‍. ജനുവരി പത്ത് - ചിരി, ശക്തി തിയറ്റേഴ്സ്, ജിനോ ജോസഫ്. ജനുവരി 12 - ദ ഐലന്‍ഡ്, തിയറ്റര്‍ ദുബൈ, ഷാജഹാന്‍.
ജനുവരി 26ന് ഫലപ്രഖ്യാപനവും സമാപന പരിപാടിയും നടക്കും.