ശിവഗിരി തീര്‍ഥാടനത്തിന് ധര്‍മപതാക യു.എ.ഇയില്‍ നിന്ന്
text_fieldsദുബൈ: ഗുരു ധര്‍മ പ്രചരണ സഭ യു.എ.ഇയുടെ നേതൃത്വത്തില്‍ 84ാമത് ശിവഗിരി തീര്‍ഥാടന ഘോഷയാത്രക്കുള്ള ധര്‍മപതാകയുമായി സഭയുടെ പ്രവര്‍ത്തകര്‍ 28ന് രാത്രി 12.05 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് പുറപ്പെടും. 29ന് രാവിലെ 5.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പദയാത്രാസംഘത്തെ ഗുരുധര്‍മ പ്രചരണസഭ സെക്രട്ടറി ഗുരുപ്രസാദ സ്വാമികളുടെ നേതൃത്വത്തിലുള്ള സന്ന്യാസി ശ്രേഷ്ഠന്മാരും ഗുരുധര്‍മ പ്രചരണസഭ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് കുളത്തൂര്‍ കോലത്തുംകര ക്ഷേത്രത്തില്‍ എത്തുന്ന സംഘത്തെ ഭാരവാഹികള്‍ സ്വീകരിക്കും. അതിനുശേഷം രണ്ടു മണിക്ക് ശ്രീനാരായണധര്‍മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ ധര്‍മപതാക ജാഥാ ക്യാപ്റ്റന്‍ ഡോ.സുധാകരന് കൈമാറി പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജ.സെക്രട്ടറി ഋതംബരാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പൈലറ്റ് വാഹന ഗായകസംഘത്തോടൊപ്പം നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ശിവഗിരിയിലേക്ക് യാത്ര ആരംഭിക്കുന്ന ഹംസരഥത്തിനും പദയാത്രാ സംഘത്തിനും ഗുരുധര്‍മ പ്രചരണസഭയും മറ്റ് വിവിധ സംഘടനകളും സ്വീകരണം നല്‍കും. വൈകീട്ട് ആറു മണിയോടുകൂടി വര്‍ക്കല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ എത്തുകയും, വര്‍ക്കല പൗരാവലിയുടെ നേതൃത്വത്തില്‍ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
മഹാസമാധിയില്‍ എത്തുമ്പോള്‍ ധര്‍മ്മസംഘം പ്രസിഡണ്ട് ബ്രഹ്മശ്രീ. വിശുദ്ധാനന്ദസ്വാമികളുടെ നേതൃത്വത്തിലുള്ള സന്യാസിസംഘം സ്വീകരിക്കും. 31ന് രാവിലെ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടന ഘോഷയാത്രയില്‍ ജാഥാക്യാപ്റ്റന്‍ ഡോ.സുധാകരന്‍ ധര്‍മ്മപതാകയുമായി പദയാത്രയെ നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.