ആഗോള ഗ്രാമത്തില്‍ തലയെടുപ്പോടെ വീണ്ടും ഇന്ത്യ പവലിയന്‍
text_fieldsദുബൈ: വിനോദ സഞ്ചാരികളുടെ പറുദീസയായ ദുബൈയുടെ സ്വന്തം ഗ്ളോബല്‍ വില്ളേജില്‍ ഇത്തവണയും മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ പവലിയന്‍.
ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ 'വിസ്മൃതമായ ഇന്ത്യ' എന്ന പ്രമേയത്തില്‍ രൂപകല്‍പ്പന ചെയ്ത പവലിയന്‍ വിശാലമായ ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം എന്ന സത്തയിലേക്ക് വാതില്‍ തുറക്കുന്നതാണ്. എല്ലാ വര്‍ഷത്തെയും പോലെ തലയെടുപ്പോടെ തന്നെയാണ് വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ക്കിടയില്‍ ‘ഇന്ത്യ’ നില്‍ക്കുന്നത്. അക്ബര്‍ ചക്രവര്‍ത്തിയുടെ 16ാം നൂറ്റാണ്ടിലെ മുഗള്‍ സാമ്രാജ്യത്തിന്‍െറ കോട്ടയുടെ പ്രതീകമാണ് ഇവിടെ പണിതിരിക്കുന്നത്. രാജകീയ പ്രൗഢി തുളുമ്പുന്ന, മുഗള്‍ ശില്പകലയുടെ മകുടോദാഹരണമായി വിശേഷിപ്പിക്കപ്പെടുന്ന കവാടമായ ബുലന്ദ് ദര്‍വാസയുടെ തനിപകര്‍പ്പും ഇവിടെ കാണാം. അക്ബര്‍ ചക്രവര്‍ത്തിയുടെ ഗുജറാത്ത് വിജയത്തിന്‍െര്‍ സ്മരണക്കായി 54 മീറ്റര്‍ ഉയരത്തില്‍ പണിത ബുലന്ദ് ദര്‍വാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണ്.
അകത്ത് കടന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ രുചികളും കരകൗശല വിദ്യയും വര്‍ണ വൈചിത്ര്യവും സന്ദര്‍ശകര്‍ക്ക് മുമ്പില്‍ വിസ്മയം നിവര്‍ത്തിയിടും. ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റും ഹൈദരബാദിലെ ചാര്‍മിനാറും ചരിത്രം വിളിച്ചോതി പവലിയനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ പ്രത്യേക കലാസാംസ്കാരിക പരിപാടികളും ഇന്ത്യയുടെ സമൃദ്ധമായ സംസ്കാരവും പൈതൃകവും മേളയില്‍ സമ്മേളിക്കുന്നതോടെ ലോകനഗരത്തില്‍ കൊച്ചു ഇന്ത്യ തന്നെയാണ് രൂപപ്പെടുന്നത്. വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ക്ക് ശരിക്കും ആസ്വദിക്കാനും വാങ്ങാനും ഒരുപാട് വിഭവങ്ങളും ഉത്പന്നങ്ങളും ഒരുക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുരാഗ് ഭൂഷണും പത്നിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമായ നിത ഭൂഷണ്‍, ഗ്ളോബല്‍ വില്ളേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ തുടങ്ങിയവര്‍ പവലിയന്‍ സന്ദര്‍ശിച്ചു. പഞ്ചാബി മേളത്തോടെയാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇന്ത്യയുടെ വൈവിധ്യം വിളിച്ചറിയിക്കുന്ന വ്യത്യസ്ത വേഷങ്ങളണിഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ണപകിട്ടു പകര്‍ന്ന വേദിയിലും ഇവരത്തെി. ഇന്ത്യ പവലിയന്‍ സി.ഇ.ഒ സുനില്‍ ഭാട്ട്യ ഇവരെ സ്വീകരിച്ചു. ഇത്തവണത്തെ ഇന്ത്യന്‍ പവലിയനും ഏറെ കാഴ്ചഭംഗി തുടിക്കുന്നതാണെന്നും ഇതൊരുക്കിയ ടീമിനെ അഭിനന്ദിക്കുന്നുവെന്നും ഗ്ളോബല്‍ വില്ളേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയൂം പവലിയനുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്നും ഇന്ത്യന്‍ പവലിയന്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തനത് ഇന്ത്യന്‍ ഗ്രാമത്തിന്‍െറ പൗരാണിക ഭംഗി പ്രസരിപ്പിക്കുന്ന പൈതൃക ഗ്രാമം പവലിയിനിലെ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. കയര്‍ കട്ടിലും ഇരിപ്പിടങ്ങളും പശുക്കളുടെ ശില്പങ്ങളടങ്ങിയ കൃഷിയിടവും രാജസ്ഥാനിലെ ജയ്സല്‍മാറിലെ ഖുറി ഗ്രാമത്തിന്‍െറ മാതൃകയാക്കിയാണ് പുന:സൃഷ്ടിച്ചത്.
മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന ഗ്രാമീണരെയും കാണാം. പവലിയനിലെ വേദിയില്‍ ദിവസവും നടക്കുന്ന രണ്ടു മണിക്കുര്‍ കലാ സാംസ്കാരിക പരിപാടികള്‍ കാണാനും നല്ല തിരക്കാണ്.ഏപ്രില്‍ ഒമ്പത് വരെ ഇന്ത്യന്‍ പവലിയന്‍ പ്രവര്‍ത്തിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
