മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍
text_fieldsമൃതദേഹം നാട്ടിലത്തെിക്കാന്‍ പ്രത്യേക ധനസഹായം
ദുബൈ: പ്രവാസിയായിരിക്കെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പ്രത്യേക ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച രാത്രി നല്‍കിയ പൗര സ്വീകരണത്തിലാണ് അദ്ദേഹം പ്രവാസികളൂടെ ദീര്‍ഘകാല ആവശ്യത്തോട് അനൂകൂലമായി പ്രതികരിച്ചത്. കുടുംബത്തിന്‍െറ സാമ്പത്തിക സ്ഥിതി കൂടി നോക്കി പണ സഹായം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സഹായം, വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് ഇടം ഉറപ്പാക്കല്‍, വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള ആംബൂലന്‍സ് ഏര്‍പ്പെടുത്തല്‍ എന്നിവയെല്ലാം ഇതിന്‍െറ ഭാഗമായി ചെയ്യൂമെന്ന് അദ്ദേഹം പറഞ്ഞു.
● ഉദ്യോഗാര്‍ഥികള്‍ക്ക് ക്ളാസ്, കൈപുസ്തകം
തൊഴിലിനായി കേരളം വിടുംമുമ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഓറിയന്‍േറഷന്‍ ക്ളാസ് നല്‍കും. പോകുന്ന രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും വിലക്കുകളുമെല്ലാം വിശദീകരിക്കുന്ന കൈപുസ്തകം എല്ലാവര്‍ക്കും നല്‍കും. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍, സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും പട്ടിക, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ എന്നിവ ഇതിലുണ്ടാകും. എല്ലാ പ്രവാസികള്‍ക്കും നിയമ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഇതിനായി ഓരോ പ്രദേശത്തും അഭിഭാഷക പാനല്‍ ഉണ്ടാക്കും.
● വ്യവസായ സംരംഭങ്ങള്‍ തുടങ്ങാം
പ്രമുഖ വ്യവസായികളുടെ പങ്കാളിത്തത്തോടെ പ്രവാസി മലയാളി നിക്ഷേപ കൗണ്‍സിലും പ്രമോഷന്‍ സെല്ലും രൂപവത്കരിക്കും. പ്രവാസികളും അല്ലാത്തവരുമായി മലയാളികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കിക്കൊടുക്കാന്‍ ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാകും. അപ്പോള്‍ നിക്ഷേപ അവസരങ്ങളും ലഭിക്കും. ഏകജാലക അധികാര കേന്ദ്രമായാണ് ഈ സെല്‍ പ്രവര്‍ത്തിക്കുക. വിവിധ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി നടപടികള്‍ വേഗത്തിലാക്കി അംഗീകാരം നല്‍കാനുള്ള അധികാരം ഇതിനുണ്ടാകും. പദ്ധതികള്‍ക്ക് ഫണ്ട് കണ്ടത്തൊനുള്ള ക്ളിയറിങ് ഹൗസായും ഈ സെല്ലിന് പ്രവര്‍ത്തിക്കാനാകും. വ്യവസായങ്ങള്‍ക്ക് നിലവില്‍ സഹായം നല്‍കുന്ന കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇതിലുണ്ടാകും. അതോടൊപ്പം തൊഴിലാവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ ജോബ് പോര്‍ട്ടലുമായും വിദഗ്ധ പരിശീലനത്തിനുള്ള സ്കില്‍ പോര്‍ട്ടലുമായും ബന്ധിപ്പിക്കും. ഓരോ പദ്ധതിയും രൂപം കൊള്ളുന്ന മുറക്ക് വിദഗ്ധരെ ലഭ്യമാക്കാന്‍ ഈ സംവിധാനം വഴി സാധിക്കും.
● തൊഴില്‍ തട്ടിപ്പ് തടയൂം
തൊഴിലുടമകളുടെയൂം റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെയൂം ചൂഷണത്തിരയാകുന്ന പ്രവാസികള്‍ നിരവധിയാണ്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഈ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി നിയമ നിര്‍മാണത്തിന് ശ്രമിക്കും. മിനിമം തൊഴില്‍ സമയം, നല്ല താമസ സൗകര്യം, യാത്രാ അവകാശം ഇവയെല്ലാം സംബന്ധിച്ച് നിലവിലുള്ള നിയമം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കും. സമയത്തിന് ശമ്പളം ലഭ്യമാക്കാനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും ശ്രമിക്കും. തൊഴിലാളികളെ കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി പൂട്ടിക്കാന്‍ നടപടി സ്വീകരിക്കും.
റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ പ്രവര്‍ത്തന മികവിന്‍െറ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്യും. ഈ പട്ടിക നോര്‍ക്കയുടെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തും.
● കിഫ്ബിയില്‍ സാധാരണക്കാര്‍ക്കും നിക്ഷേപിക്കാം
വിദ്യഭ്യാസത്തിന്‍െറ കുറവും അറിവില്ലായ്മയും കാരണം സാമ്പത്തിക തട്ടിപ്പുകള്‍ക്കും ചൂഷണത്തിനുമിരയാകുന്ന സാധാരണ പ്രവാസികള്‍ക്ക് ചെറുതെങ്കിലൂം സുരക്ഷിതമായി നിക്ഷേപിക്കാന്‍ സംവിധാനമൊരുക്കും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പശ്ചാത്തല സൗകര്യ നിക്ഷേപ ഫണ്ട് ബോര്‍ഡി (കിഫ്ബി)യില്‍ സാധാരണ പ്രവാസികള്‍ക്കും കഴിവിനനുസരിച്ച നിക്ഷേപിക്കാന്‍ സാധിക്കും. ഇതിനായി ചെറിയ യൂനിറ്റുകളായിട്ടായിരിക്കും നിക്ഷേപം പിരിക്കുക. കഴിവിനനുസരിച്ച നിക്ഷേപിക്കാം. അതിനനുസരിച്ച് വരുമാനം ലഭിക്കുകയും ചെയ്യും.
● ചികിത്സാ ചെലവ്: ഇന്‍ഷുറന്‍സ് പരിഗണനയില്‍
ഉയര്‍ന്ന ചെലവ് കാരണം ചികിത്സ ലഭിക്കാത്ത അവസ്ഥ സാധാരണ പ്രവാസികള്‍ക്കുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാനും ഇവിടെ പരിമിതിയുണ്ട്. പലപ്പോഴും വരുമാനത്തേക്കാള്‍ അധികം ചികിത്സാ ചെലവ് വരുന്ന അവസ്ഥയുമുണ്ട്. ഇതിന് പരിഹാരമായ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്തും. അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് സഹായം നല്‍കുന്ന കാര്യം പരിഗണിക്കും. പ്രായമായവര്‍ക്കും ശാരീരിക അയോഗ്യത സംഭവിക്കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി പ്രത്യേക പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ സാധിക്കുമോ എന്നു പരിശോധിക്കും.
● പഠനം മുടങ്ങില്ല
മലയാളി കുട്ടികള്‍ക്ക് പഠിക്കാനായി മിതമായ ഫീസ് ഈടാക്കുന്ന ഗള്‍ഫില്‍ കേരള പബ്ളിക് സ്കൂളുകള്‍ തുടങ്ങാന്‍ ശ്രമിക്കും. ഇതേക്കുറിച്ച് ഭരണാധികാരിയുമായി സംസാരിച്ചുകഴിഞ്ഞു. തുടര്‍ ചര്‍ച്ചയും നടത്തും. മാതാപിതാക്കള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ കൂട്ടികളുടെ പഠനം താറുമാറാകുന്ന അവസ്ഥയുണ്ട്.
ചില കുട്ടികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടിവരുന്നു. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കേരള പബ്ളിക് സ്കൂളുകളില്‍ ഫീസ് നല്‍കുന്നത് ഉറപ്പാക്കും. കേരളത്തിലേക്ക് മടങ്ങുന്ന അത്തരക്കാര്‍ക്ക് അവിടത്തെ സ്കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് സഹായിക്കും.
● തിരിച്ചുവരുന്നവര്‍ക്ക് വിദഗ്ധ പരിശീലനം
മടങ്ങിവരുന്ന എല്ലാ പ്രവാസി കേരളീയര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ ലഭിക്കാനുള്ള യോഗ്യത ഉറപ്പുവരുത്തും. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇതേക്കുറിച്ച് പരമാവധി പരസ്യം ചെയ്ത് അതിന്‍െറ പ്രയോജനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.