Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി...

പ്രവാസി പ്രശ്നങ്ങളിലൂടെ പിണറായിയുടെ  സഞ്ചാരം

text_fields
bookmark_border
പ്രവാസി പ്രശ്നങ്ങളിലൂടെ പിണറായിയുടെ  സഞ്ചാരം
cancel

ദുബൈ: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ വെള്ളിയാഴ്ച രാത്രി ദുബൈ ആംഫി തിയറ്ററില്‍ നല്‍കിയ പൗര സ്വീകരണത്തില്‍ ഒരു മണിക്കൂറോളം പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് തനിക്ക് ആഴത്തില്‍ അറിവുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പ്രവാസികള്‍ നേരിടുന്ന ഓരോ പ്രശ്നങ്ങളെക്കുറിച്ചും വിശദമായി വിവരിച്ച അദ്ദേഹം നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. 
എന്നാല്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുക നിലവിലെ 1,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. പെന്‍ഷന്‍ തുക 5,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും സംസ്ഥാന സര്‍ക്കാരിന് നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നു. 3000 രൂപയെങ്കിലുമായി അദ്ദേഹം തന്‍െറ ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് പരക്കെ പ്രതീക്ഷയുമുണ്ടായിരുന്നു. സുപ്രധാന പ്രഖ്യാപനങ്ങള്‍ വെള്ളിയാഴ്ചയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ പൗരസ്വീകരണത്തില്‍ അധ്യക്ഷത വഹിച്ച കൊച്ചുകൃഷ്ണന്‍ ഒരിക്കല്‍കൂടി പെന്‍ഷന്‍ വര്‍ധനവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മറ്റു വിഷയങ്ങളിലെല്ലാം പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ച പിണറായി വിജയന്‍ പെന്‍ഷനെക്കുറിച്ച് ഒന്നും പറയാഞ്ഞത് പൊതുവെ നിരാശ പടര്‍ത്തി.
കേരളത്തിന്‍െറ സമ്പദ്ഘടനയുടെ ചാലക ശക്തിയായ പ്രവാസി സഹോദരങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും ഉണ്ടാകുമെന്നും അക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ളെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഭൂപരിഷ്കരണം കഴിഞ്ഞാല്‍ കേരളത്തിന്‍െറ മുന്നേറ്റത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് പ്രവാസി സമൂഹമാണ്. പ്രവാസികളില്‍ മൂന്നു വിഭാഗമുണ്ട്. ഉയര്‍ന്ന വരുമാനമുള്ളവര്‍, ഇടത്തരക്കാര്‍, താഴെതട്ടിലുള്ള കുറഞ്ഞ വരുമാനക്കാര്‍. കേരളത്തില്‍ ഉപഭോഗ സംസ്കാരം ശക്തിപ്പെട്ടതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ട്.  എന്നാല്‍ ആഗോള മാന്ദ്യവും എണ്ണവില തകര്‍ച്ചയും  ഒത്തുവന്നത് പ്രവാസികളുടെ ജീവിതത്തെ ഉലക്കുന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്.  പലര്‍ക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകേണ്ടിവന്നു. ഇതിന്‍െറ ഫലമായി പ്രവാസി സമൂഹത്തില്‍ നിരാശ പടര്‍ന്നിട്ടുണ്ട്.
കാശുണ്ടാക്കുമെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. പണം സുരക്ഷിതമായ നിക്ഷേപിക്കാനുള്ള അവസരമില്ലായ്മയുമുണ്ട്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മറ്റു പല വഴിക്കും ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ആവശ്യമില്ളെങ്കിലൂം വലിയ വീടുകള്‍ നിര്‍മിക്കുന്നത് പ്രവാസികളുടെ ഒരു രീതിയാണ്. 
തട്ടിപ്പ് പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തുന്നതാണ് മറ്റൊരു പ്രവണത. അവസാനം തിരിച്ച് നാട്ടിലത്തെുമ്പോള്‍ ജോലിയുമില്ല, പണവുമില്ല എന്ന അവസ്ഥയാകും. താഴെ തട്ടിലുള്ളവരാണ് ഇതില്‍ ഏറെ പ്രയാസമനുഭവിക്കുന്നത്-മുഖ്യമന്ത്രി നീരീക്ഷിച്ചു. 
 

Show Full Article
TAGS:-
News Summary - -
Next Story