പൗരസ്വീകരണം ഇന്ന്; സൗജന്യ യാത്രാ സൗകര്യം
text_fieldsദുബൈ: മുഖ്യമന്ത്രി പിണറായി വിജയന് ദുബൈ മീഡിയ സിറ്റി ആംഫി തിയറ്ററില്‍ വെള്ളിയാഴ്ച നല്‍കുന്ന പൗരസ്വീകരണം മഹാ സംഭവമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായ സംഘാടകര്‍ അറിയിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസി സമൂഹത്തിന്‍െറ ആദരവായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന പരിപാടിയില്‍ 10,000 ത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്‍പ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ വാഹന സൗകര്യമുണ്ടാകും. ബല്‍ഹാസ കാര്‍ റെന്‍റല്‍സിന്‍െറ വാഹനങ്ങളാണ് വൈകിട്ട് മൂന്നു മണി മുതല്‍ സര്‍വീസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ 0505657193, 0506567387 എന്നീ നമ്പറുകളില്‍ ലഭിക്കും. മറ്റു എമിറേറ്റുകളില്‍ നിന്നും പ്രത്യേക വാഹനങ്ങളുണ്ടാകും. മെട്രോ വഴി റെഡ് ലൈനില്‍ നഖീല്‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ആംഫി തിയേറ്ററിലേക്ക്നടക്കാവുന്ന ദൂരമേയുള്ളൂ.