പോക്കറ്റടിച്ച എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് കണക്ഷന്‍; മലയാളിക്ക് വന്‍ ഫോണ്‍ ബില്‍
text_fieldsദുബൈ: നഷ്ടപ്പെട്ട യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തന്‍െറ പേരില്‍ അഞ്ജാതര്‍ എടുത്ത മൊബൈല്‍ കണക്ഷനുകള്‍ ദുബൈയില്‍ മലയാളി യുവാവിനെ വേട്ടയാടുന്നു. താനറിയാതെ ആരോ ഉപയോഗിച്ച നാല് കണക്ഷനുകള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ബില്ലടക്കേണ്ട ഗതികേടിലാണ് ഈ തൃശൂര്‍ സ്വദേശി.
തൃശൂര്‍ കുന്ദംകുളം സ്വദേശി രഞ്ജിത്തിന്‍െറ പഴ്സ് കഴിഞ്ഞവര്‍ഷം നവംബറില്‍ ദുബൈയിലെ അല്‍ഖൂസില്‍ ആരോ പോക്കറ്റടിച്ചു. തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡിയും അന്ന് നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയില്‍ അറിയിച്ച് ആഴ്ചകള്‍ക്കകം പുതിയ ഐഡി സ്വന്തമാക്കിയതായി രഞ്ജിത് പറയുന്നു. രണ്ടുമാസം നാട്ടില്‍ അവധിക്ക് പോയി മാര്‍ച്ചില്‍ തിരിച്ചുവന്നപ്പോള്‍ ടെലികോം കമ്പനിയായ ഡുവില്‍ നിന്ന് ഫോണ്‍ കോള്‍. രണ്ട് പോസ്റ്റ് പെയ്ഡ് കണക്ഷനുകളുടെ 3748 ദിര്‍ഹം ബില്ലടക്കണമെന്ന്. ഇതിന്‍െറ ഞെട്ടല്‍ മാറും മുമ്പേ ടെലികോം കമ്പനിയായ ഇത്തിസലാത്തില്‍ നിന്നും അറിയിപ്പത്തെി. 5600 ദിര്‍ഹം ബില്ലടക്കാന്‍. വ്യാജ സാലറി സര്‍ട്ടിഫിക്കറ്റാണ് കണക്ഷന് ഹാജരാക്കിയിരിക്കുന്നത്. ഈ കണക്ഷനുകളില്‍ നിന്ന് ഇറ്റലി, ജര്‍മനി തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഫോണ്‍ ചെയ്തിരിക്കുന്നത്. എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ട വിവരം പൊലീസില്‍ അറിയിക്കാത്തതിനാല്‍ ഇതുസംബന്ധിച്ച രഞ്ജിത്തിന്‍െറ പരാതി പൊലീസ് സ്വീകരിച്ചിട്ടില്ല.
വിരലടയാള രേഖകള്‍ ഇല്ലാതെ എങ്ങനെ തട്ടിപ്പുകാര്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ എടുത്തു, പകരം ലഭിച്ച എമിറേറ്റസ് ഐഡി കൈയിലിരിക്കെ എങ്ങനെ പഴയകാര്‍ഡിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചു തുടങ്ങി നിരധി ചോദ്യങ്ങള്‍ ബാക്കിയാണ്. ഫോണ്‍ ഉപയോഗിച്ചതാകട്ടെ രഞ്ജിത് നാട്ടിലുള്ള സമയത്തുമാണ്. ഇപ്പോള്‍ തന്‍േതതല്ലാത്ത വലിയ ബില്‍ എങ്ങനെയടക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് കുറഞ്ഞ ശമ്പളക്കാരനായ യുവാവ്.
എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടയുടന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കില്‍ പിന്നീട് നടന്ന തട്ടിപ്പ് പൊലീസ് മുഖവിലക്കെടുക്കുമായിരുന്നു എന്നാണ് രഞ്ജിത്ത് വീണ കെണിയില്‍ നിന്ന് മനസ്സിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.