മലയാളിയെ അപ്പീല്‍കോടതി വെറുതെവിട്ടു
text_fieldsദുബൈ: ദുബൈ ആരോഗ്യവകുപ്പില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രാഥമിക കോടതി ശിക്ഷിച്ച മലയാളി ജീവനക്കാരനെ ദുബൈ അപ്പീല്‍ കോടതി വെറുതെ വിട്ടു. മലപ്പുറം സ്വദേശിയായ സജിന്‍ മുഹമ്മദിനെയാണ് ആരോപിക്കപ്പെട്ട മുഴുവന്‍ കേസുകളിലും കോടതി കുറ്റവിമുക്തനാക്കിയതെന്ന് നിയമകാര്യ സ്ഥാപനമായ ബിന്‍ ഈദ് അഡ്വക്കേറ്റ്സ് അറിയിച്ചു. ആരോഗ്യവകുപ്പില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം പണമിടപാടില്‍ വീഴ്ചവരുത്തി അഴിമതി കാണിച്ചു എന്നായിരുന്നു കേസ്. നേരത്തേ ഈ കേസില്‍ മൂന്നുമാസം തടവും 1,000 ദിര്‍ഹം പിഴയും നാടുകടത്തലും പ്രാഥമിക കോടതി വിധിച്ചിരുന്നു. എന്നാല്‍, അപ്പീല്‍ കോടതിയില്‍ സജിന് നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് അഭിഭാഷകരായ അബ്ദുല്‍കരീം അഹമ്മദ് ബിന്‍ ഈദ്, അഡ്വ. അജി കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.