Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2016 10:06 AM GMT Updated On
date_range 17 Dec 2016 10:06 AM GMTടി.സി. മുഹമ്മദ് കുഞ്ഞി ഹാജി മക്കയില്‍ നിര്യാതനായി
text_fieldsbookmark_border
ദുബൈ: ദുബൈ ഹാപ്പിലാന്‍റ് സ്ഥാപനങ്ങളുടെ ഉടമയും സുന്നി സംഘടനകളുടെ നേതാവുമായ ടി സി മുഹമ്മദ് കുഞ്ഞി ഹാജി ചെറുവത്തൂര്‍ (60) മക്കയില്‍ നിര്യാതനായി. ഉംറ നിര്‍വഹിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പത്ത് ദിവസം മുമ്പ് മക്കയിലത്തെിയ അദ്ദേഹം കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു. മയ്യിത്ത് മക്കയിലെ ജന്നത്തുല്‍ മുഹല്ലയില്‍ ഖബറടക്കും. ജാമിഅ സഅദിയ്യ അറബിയ്യയുടെ ദുബൈ ബ്രാഞ്ച് പ്രസിഡണ്ടും, കേരള മുസ്ളിം ജമാഅത്ത് കാസര്‍കോട് ജില്ലാ ട്രഷററുമായിരുന്നു. പരേതനായ ടി വി ഇസ്മാഈലിന്‍െറയും നഫീസ ഹജ്ജുമ്മ കാടങ്കോടിന്‍െറയും മകനാണ്. ഭാര്യമാര്‍: ഉമ്മുകുല്‍സും കൈതക്കാട്, ആരിഫ പടന്ന, റസീന നീലേശ്വരം. മക്കള്‍: ഡോ. ഇസ്മാഈല്‍, ഇര്‍ഫാന്‍ (ദുബൈ), ഇസ്മത്ത്, നഫീസ, ഇര്‍ഷാദ്, ഇശ്റത്ത്, ഇശ്ഫാഖ്, ഇംതിയാസ്, ഫാത്വിമ. മരുമക്കള്‍: അബ്ദുല്ല മാവിലാകടപ്പുറം, സബീന. സഹോദരങ്ങള്‍: ബശീര്‍ ഹാജി ദുബൈ, അബ്ദു റസാഖ്, അശ്റഫ്, അബ്ദുല്‍ ഖാദര്‍, സമീര്‍, കുഞ്ഞാമിന ഹജ്ജുമ്മ, ആസിയ, ഹഫ്സ, പരേതരായ മുഹമ്മദലി, ഉബൈദ്. നിര്യാണത്തില്‍ കേരള മുസ്ളിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, ജനറല്‍ സെക്രട്ടറി ഖലീലുല്‍ ബുഖാരി തങ്ങള്‍, ജാമിഅ സഅദിയ്യ പ്രസിഡന്‍റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Next Story