നാടക രചനാ മത്സരം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ നടത്തുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന്‍െറ ഭാഗമായി യു.എ.ഇയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏകാങ്ക നാടക മത്സരം നടത്തുന്നു. 30 മിനുട്ട് അവതരണ ദൈര്‍ഘ്യമുള്ള മൗലിക രചനകളാണ് പരിഗണിക്കുക. വിവര്‍ത്തനങ്ങളോ മറ്റ് നാടകങ്ങളുടെ വകഭേദങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരിച്ച രചനകള്‍ പരിഗണിക്കില്ല. യു.എ.ഇ യിലെ നിയമങ്ങള്‍ക്കനുസൃതമായ, മതം, രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ പരാമര്‍ശിക്കാത്ത നാടകങ്ങള്‍ രചയിതാവിന്‍െറ പേര്, പ്രൊഫൈല്‍,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്പോര്‍ട്ട് വിസ കോപ്പി എന്നിവ സഹിതം 2016 ഡിസമ്പര്‍ 31നകം സെന്‍ററില്‍ നേരിട്ട് എത്തിക്കുകയോ, സാഹിത്യ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്‍റര്‍ അബുദാബി പി.ബി നമ്പര്‍ 3584 എ വിലാസത്തിലോ അയക്കുകയോ ചെയ്യണം. ഇമെയില്‍: kscmails@gmail.com വിവരങ്ങള്‍ക്ക് 0507513609, 02 6314455