എന്താണ് നിങ്ങളുടെ സന്തോഷത്തിെൻറ രഹസ്യം?– സർവേ തുടങ്ങി
text_fieldsദുബൈ: ജനങ്ങളുടെ സന്തോഷത്തിെൻറ അളവും കാരണങ്ങളും പരിശോധിക്കുന്നതിന് രാജ്യവ്യാപക സർവേ തിങ്കളാഴ്ച ആരംഭിച്ചു. സന്തോഷ മന്ത്രാലയം മുന്നോട്ടുവെക്കുകയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകരിക്കുകയും ചെയ്ത സന്തോഷത്തിനും ഗുണകാംക്ഷക്കുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്. ഏഴ് എമിറേറ്റുകളിൽ നിന്ന് 14000 പേരുടെ അഭിപ്രായമാണ് തേടുക. സ്വദേശികൾ, വിദേശികൾ, താമസക്കാർ, തൊഴിലാളികൾ, സഞ്ചാരികൾ തുടങ്ങിയവരിൽ നിന്നെല്ലാം വിവരം ശേഖരിക്കും.
10–14 പ്രായക്കാരിൽ നിന്ന് പ്രത്യേകമായി വിവരങ്ങൾ തേടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതു ജീവിതം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സാംസ്കാരിക ജീവിതം, പരിസ്ഥിതിയും പശ്ചാത്തല സൗകര്യങ്ങളും ഗവൺമെൻറ് സൗകര്യങ്ങളും ജീവിതചെലവ്, തൊഴിൽ അന്തരീക്ഷം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും ചോദിക്കുക. ജനുവരി 15നകം വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം.
ഇതിനായി 300 ജീവനക്കാർ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങും. നൂറ് മുഖ്യ ചോദ്യങ്ങളും 270 ഉപചോദ്യങ്ങളുമാണ് സർവേ ചോദ്യാവലിയിലുണ്ടാവുക.
അബുദബി സ്റ്റാറ്റിറ്റിക്സ് വിഭാഗം തലസ്ഥാനത്തും ദുബൈ സ്റ്റാറ്റിറ്റിക്സ് വിഭാഗം ദുബൈയിലും സർവേ നടത്തും. മറ്റ് എമിറേറ്റുകളിൽ ഫെഡറൽ അതോറിറ്റി സ്റ്റാറ്റിറ്റിക്സ് വിഭാഗമാണ് ജോലി നിർവഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
