Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇനി സൗരോർജ അബ്രയും

ഇനി സൗരോർജ അബ്രയും

text_fields
bookmark_border
ഇനി സൗരോർജ അബ്രയും
cancel
camera_alt??????????? ??????? ??????? ?????????? ????
ദുബൈ: ദുബൈയിൽ  സർവീസ്​ നടത്തുന്ന അബ്രകളിൽ ഇനി സൗരോർജത്തിൽ പ്രവർത്തിക്കുന്നവയും.  മിഡിലീസ്​റ്റിൽ തന്നെ സൗരോർജ കടത്തുവഞ്ചി ആദ്യമാണെന്ന്  ആർ.ടി.എ പബ്ലിക് ട്രാൻസ്​പോർട് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. 
നിരവധി പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം അൽ മംസാറിലാണ് ഇത് സർവീസ്​ നടത്തുന്നത്. മേൽക്കൂരയിൽ സ്​ഥാപിച്ച സൗരോർജ പാനലുകളാണ് അബ്രക്ക് സഞ്ചരിക്കാനും അനുബന്ധ ഉപകരണങ്ങൾ പ്രവർത്തിക്കാനുമുള്ള ഈർജം ഉത്പാദിപ്പിക്കുന്നത്. പരിസ്​ഥിതി സൗഹൃദ ഹരിത സമ്പദ്ഘടനയിലേക്ക് മാറുന്നതിനുള്ള ദുബൈ സർക്കാരിെൻറ ഉദ്യമത്തിെൻറ ഭാഗമായാണ് അബ്രയും സൗരോർജത്തിലേക്ക് മാറ്റുന്നത്. ആറു മണിക്കൂർകൊണ്ടു ബാറ്ററിയിൽ ഈർജം പുർണമായി നിറക്കാം.  സാധാരണ വേഗതയിൽ അഞ്ചു മണിക്കൂർ അബ്ര ഓടാനുള്ള വൈദ്യുതിയാണിത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar abra
News Summary - -
Next Story