മൂടല്‍ മഞ്ഞ്: ഉമ്മുല്‍ഖുവൈനില്‍ അപകടങ്ങള്‍ കൂടുന്നു
text_fieldsഉമ്മുല്‍ഖുവൈന്‍: മൂടല്‍ മഞ്ഞ് കനത്തതോടെ ഉമ്മുല്‍ഖവൈനില്‍ അപകടങ്ങള്‍ വര്‍ധിച്ചതായി ഗതാഗത വിഭാഗം. 12 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലത് ഗുരുതരമായിരുന്നു. ദീര്‍ഘ ദൂര റോഡുകളെയും ഉള്‍നാടന്‍ റോഡുകളെയും മഞ്ഞ് ഗുരുതരമായി ബാധിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങളും അപകടം വരുത്തി വെച്ചു. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ള ഹസാര്‍ഡ് ലൈറ്റുകള്‍ പല ഡ്രൈവര്‍മാരും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ പ്രവണത അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും
ഉമ്മുല്‍ഖുവൈന്‍ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ സയിദ് ഉബൈദ് ബിന്‍ അറന്‍ പറഞ്ഞു. ചെറിയ രീതിയിലുള്ള വാഹനാപകടങ്ങള്‍ നടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ റോഡോരങ്ങളിലേക്ക് മാറ്റിയിടുകയോ തൊട്ടടുത്ത പൊലീസ്സ്റ്റേഷനിലത്തെി പരിഹാരം കാണwwുകയോ ചെയ്യണം. ഇത് വഴി ഗതാഗത തടസം ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ പട്രോളിംഗ് ജോലി ഏല്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞ് വീഴ്ചയാണ് ഉമ്മുല്‍ഖുവൈനില്‍ കാണപ്പെടുന്നത്. ബസാര്‍ മുതല്‍ ഫലാജുല്‍ മുഅല്ല റോഡ് വരെ മഞ്ഞ് ശക്തമായി തന്നെ അനുഭവപ്പെടുന്നുണ്ട്. കാലത്ത് ദൂരക്കാഴ്ച വളരെ കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്നലില്‍ നിന്ന് ഏകദേശം 500 മീറ്ററില്‍ കുറവ് ദൂരത്ത് നിന്നേ കാണാന്‍ സാധിക്കുന്നുള്ളൂ. പുതിയ പാലം ഭാഗികമായി തുറന്നതിനാല്‍ കടുത്ത ഗതാഗതകുരുക്കിന് അറുതിയായിട്ടുണ്ട്. സാധാരണ നിലയില്‍ തന്നെ അപകടം ഉണ്ടാകാറുള്ള മേഖലയായതിനാല്‍, സല്‍മയില്‍ നിന്നും ഫലാജ് അല്‍മുഅല്ല റോഡിലേക്കുള്ള എക്സിറ്റില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുമ്പോള്‍ മെയിന്‍ റോഡിലെ വാഹനങ്ങള്‍ പോലീസ് തടഞ്ഞ് നിര്‍ത്തി, സല്‍മയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാല്‍ പ്രധാന റോഡില്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറക്കുന്നത് നന്നാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
