‘നടവഴിയിലെ നേരുകള്‍’ക്ക് ഐ.എ.എസ്. പ്രവാസി സാഹിത്യ പുരസ്കാരം
text_fieldsദുബൈ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ ആണ് മികച്ച നോവല്‍. മികച്ച കവിതയായി ഷൈജു വര്‍ഗീസിന്‍െറ മഴക്കാടുകള്‍ക്കുമപ്പുറം’,മികച്ച കഥയായി രമേഷ് പെരുമ്പിലാവിന്‍െറ ‘സാളഗ്രാമം’എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിന് 50,000 രൂപയും കവിതക്കും കഥക്കും 25,000 രൂപ വീതവും ഈ മാസം മൂന്നിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ചടങ്ങില്‍ സക്കറിയ മുഖ്യാതിഥിയായിരിക്കും. ടി.ഡി.രാമകൃഷ്ണന്‍ ചെയര്‍മാനും സുഭാഷ് ചന്ദ്രന്‍, റഖീഫ് അഹ്മദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ഐ.എ.എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസിപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അസോസിയേഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് പ്രവാസികാര്യ നിയമസഭാസമിതി അധ്യക്ഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് കൂടുതല്‍ പ്രവാസികള്‍ക്ക് ഗുണകരമായ രീതിയില്‍ വിപുലീകരിക്കണമെന്നും സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അസോസിയേഷന്‍െറ ആഭിമുഖ്യത്തിലെ പുതിയ ഇന്ത്യന്‍ സ്കൂളിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും വരുന്ന അധ്യയന വര്‍ഷത്തില്‍ ക്ളാസുകള്‍ ആരംഭിക്കാനാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. യു.എ.ഇയിലെ ആയിരക്കണക്കിന് മലയാളികളുടെ നോര്‍ക്ക, പ്രവാസിക്ഷേമപദ്ധതി അംഗത്വ അപേക്ഷകള്‍ അസോസിയേഷന്‍ മുഖേന സമര്‍പ്പിച്ചുകഴിഞ്ഞു.
സ്പെഷ്യല്‍സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങളും ഉടനെ ആരംഭിക്കും. പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, ഭാരവാഹികളായ ബിജുസോമന്‍, ബാബു വര്‍ഗീസ്, അഡ്വ. അജി കുര്യാക്കോസ്, നാരായണന്‍ നായര്‍, വി.എ.മൊയ്തീന്‍, അനില്‍ അംബാട്ട്, മനോജ് വര്‍ഗീസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
