ഇന്‍സ്റ്റഗ്രാമില്‍ ആട് കച്ചവടം സജീവം
text_fieldsഅബൂദബി: ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്ന വെബ്സൈറ്റ് ഇന്‍സ്റ്റഗ്രാമില്‍ ആട് കച്ചവടം പൊടിപൊടിക്കുന്നു. ബലിപെരുന്നാള്‍ അരികിലത്തെിയ സാഹചര്യത്തിലാണ് ആടുകളുടെ വില്‍പനയും വാങ്ങലുമായി ഇന്‍സ്റ്റഗ്രാമില്‍ തിരക്കേറിയത്.
അതേസമയം, പൊതു പെരുന്നാള്‍ വിപണി സജീവമാകുന്നതേയുള്ളൂ. സെപ്റ്റംബര്‍ അഞ്ചോടെ വിപണിയില്‍ തിരക്കേറുമെന്നും കൂടുതല്‍ ആടുകള്‍ വിപണിയിലത്തെുമെന്നും മിനയിലെ ആട് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ അറിയിച്ചു.
നാടന്‍, ആസ്ട്രേലിയന്‍, കശ്മീരി എന്നിങ്ങനെ ഇനം തിരിച്ചുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ കച്ചവടം ഉറപ്പിക്കുന്നത്. മൃഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിലയും പ്രദര്‍ശിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വളരെ വേഗത്തില്‍ സാധ്യമാകുന്നതായി കച്ചവടക്കാര്‍ പറയുന്നു. ചില ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ മൊത്തക്കച്ചവടം തന്നെ നടത്തുന്നുണ്ട്. 45 ആടുകളെയാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ വില്‍പനക്ക് വെച്ചത്. മിക്ക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും അറബിയിലാണ് ആടുകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. നാടന്‍ നെജ്ദി ആടിന് 600 മുതല്‍ 2000 ദിര്‍ഹം വരെയാണ് വില. അല്‍ നുഎൈമി ഇനം ആടുകളുടെ വില 1000 മുതല്‍ 2000 ദിര്‍ഹം വരെയാണ്. ഇറക്കുമതി ചെയ്യുന്ന ആസ്ട്രേലിയന്‍ ആടുകള്‍ക്ക് 600 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെയും കശ്മീരി ഇനത്തിന് 600 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെയും വില ഈടാക്കുന്നു.
ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ആടുകള്‍ യു.എഇയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഫെഡറല്‍ മന്ത്രാലയത്തിന്‍െറ അനുമതിയോടെയും നിബന്ധനകള്‍ പാലിച്ചും മാത്രമേ യു.എ.ഇയിലേക്ക് മൃഗങ്ങളെ ഇറക്കുമതി ചെയ്യാനാവൂ. മൃഗങ്ങളെ കൊണ്ടുവരുന്ന വാഹനത്തിന് മന്ത്രാലയം നിര്‍ദേശിക്കുന്ന സൗകര്യങ്ങളുണ്ടായിരിക്കണം. കഴിഞ്ഞ ദിവസം ഒമാനില്‍നിന്ന് ഹത്ത അതിര്‍ത്തി വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 250 ആടുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ഇത്തവണയും പാകിസ്താന്‍ ആടുകള്‍ വിപണിയിലത്തെില്ളെന്ന് മിന മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും പാകിസ്താനില്‍നിന്ന് ആടുകളത്തെിയിരുന്നില്ല.
ആഭ്യന്തര ആവശ്യത്തില്‍ കവിഞ്ഞ ഉല്‍പാദനം പാകിസ്താനില്‍ ഇല്ലാത്തതിനാലാണ് അവിടെനിന്ന് ആടുകള്‍ കയറ്റുമതി ചെയ്യാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
