നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം
text_fieldsഅബൂദബി: അബൂദബിയില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് തീപിടിച്ചത്. കെട്ടിടത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന നൂറിലേറെ തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനിടെ പത്ത് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ13 പേര്‍ക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടു. തീപിടിത്തത്തിന്‍െറ കാരണം അറിവായിട്ടില്ല.
അബൂദബി മാളിന് സമീപം അല്‍ റീം ഐലന്‍ഡ് ഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന 28 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് വന്‍തോതില്‍ പുക ഉയര്‍ന്നു. ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയായ 20ാം നിലയില്‍നിന്നാണ് തീ പടര്‍ന്നതത്തെ് കരുതുന്നു.
അബൂദബി സിവില്‍ ഡിഫന്‍സും ദ്രുതകര്‍മസേനയും പൊലീസ് വകുപ്പുകളും ചേര്‍ന്ന് ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു.
കെട്ടിടത്തില്‍ നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികളെയും സമീപത്തെ കെട്ടിടങ്ങളിലുള്ളവരെയുമാണ് ദൗത്യസംഘം രക്ഷപ്പെടുത്തിയത്. സിവില്‍ ഡിഫന്‍സിന്‍െറ ഫയര്‍ എഞ്ചിനുകളും ഹെലികോപ്ടറും തീയണക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. കോണി ഉപയോഗിച്ചാണ് പല തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് കെട്ടിടത്തില്‍നിന്ന് താഴേക്കത്തെിച്ചത്. ഇതിനിടെയാണ് 13 പേര്‍ക്ക് ചെറിയ പരിക്കുകളേറ്റത്.
10.50നാണ് സിവില്‍ ഡിഫന്‍സ് ഓപറേഷന്‍ സംഘത്തിന് തീപിടിത്തം സംബന്ധിച്ച് വിരം ലഭിച്ചതെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ ആല്‍ അന്‍സാരി പറഞ്ഞു. ഉടന്‍ സിവില്‍ ഡിഫന്‍സും ദ്രുതകര്‍മ സേനയും രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തത്തെി. കെട്ടിടത്തിലെ തീ കെടുത്തുന്നതിനോടൊപ്പം സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കാര്യങ്ങളും രക്ഷാദൗത്യ സംഘം ചെയ്തു കൊണ്ടിരുന്നു. ക്യു-7, ട്രാഫിക്-പട്രോള്‍, ആംബുലന്‍സ് തുടങ്ങി വിവിധ പൊലീസ് വിഭാഗങ്ങളും സിവില്‍ ഡിഫന്‍സിനെ ദൗത്യത്തില്‍ പിന്തുണക്കാനത്തെി.
തീപിടത്തിന്‍െറ കാരണങ്ങള്‍ അന്വേഷിച്ചുകെണ്ടിരിക്കുകയാണ്. തീയണക്കാനുള്ള സംവിധാനങ്ങളും മറ്റു സുരക്ഷാമാര്‍ഗങ്ങളും നിര്‍മാണ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ഒരുക്കണമെന്നും കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ ആല്‍ അന്‍സാരി പറഞ്ഞു.
തീപിടിത്തത്തെ തുടര്‍ന്ന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ബീച്ച് റൊട്ടാന കോര്‍പറേഷന്‍െറ ഹോട്ടല്‍ അടച്ചു.
മുന്‍കരുതലെടുക്കുന്നതിന്‍െറ ഭാഗമായി ബുധനാഴ്ച വരെ ഹോട്ടലിലെ അതിഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അബൂദബി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബീച്ച് റൊട്ടാന ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. അതിനാല്‍ അവരെ അബൂദബിയിലെ തന്നെ മറ്റു റൊട്ടാന ഹോട്ടലുകളിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
