ആര്‍.ടി.എയുടെ വജ്ഹതി ആപ്ളിക്കേഷന്‍ പരിഷ്കരിക്കുന്നു
text_fieldsദുബൈ: ദുബൈയിലെ പൊതുഗതാഗത യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന വജ്ഹതി സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ ആര്‍.ടി.എ പരിഷ്കരിക്കുന്നു. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ളെങ്കിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ളിക്കേഷന്‍ നവീകരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് പരിഷ്കരിച്ച ആപ്ളിക്കേഷന്‍ പുറത്തിറക്കുമെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശാകിരി അറിയിച്ചു.
മെട്രോ, ബസ്, ട്രാം, ജലഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്ന ആപ്ളിക്കേഷനാണ് വജ്ഹതി. റൂട്ടുകള്‍, സമയവിവര പട്ടിക, യാത്രാ ദൈര്‍ഘ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്ളിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഓപണ്‍ ഡാറ്റ സിസ്റ്റത്തിന്‍െറ സഹായത്തോടെ ആപ്ളിക്കേഷന്‍ നവീകരിക്കാനാണ് ആര്‍.ടി.എ പദ്ധതി. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ആപ്പ് നവീകരിക്കാനാവശ്യമായ ആശയങ്ങള്‍ സമര്‍പ്പിക്കാം. ആപ്പിലെ വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
2013ല്‍ പുറത്തിറക്കിയത് മുതല്‍ വജ്ഹതി ആപ്പ് ജനപ്രിയമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 6.57 ലക്ഷം പോണ് ആപ്പ് ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം 4.35 ലക്ഷം ആയിരുന്നു ഉപയോക്താക്കളുടെ എണ്ണം. 93,854 പേര്‍ ഈ വര്‍ഷം ജൂണ്‍ വരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. മുന്‍വര്‍ഷം ഇതേസമയം 63,319 ആയിരുന്നു ഡൗണ്‍ലോഡ്.
ജി.പി.എസിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപയോക്താവ് നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ച് തത്സമയ വിവരങ്ങള്‍ ലഭ്യമാകും. ദുബൈയിലത്തെുന്ന വിനോദസഞ്ചാരികളും ആപ്പ് ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.
ഓഫ്ലൈന്‍ സംവിധാനം കൂടി വരുന്നതോടെ നെറ്റ് കണക്ഷന്‍ ഇല്ളെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് വളരെയധികം സഹായമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
