തീപിടിച്ച അപാര്‍ട്മെന്‍റില്‍നിന്ന് സ്ത്രീയെയും കുട്ടികളെയും യുവാവ് സാഹസികമായി രക്ഷിച്ചു
text_fieldsഅബൂദബി: അപാര്‍ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍നിന്ന് അറബ് വനിതയെയും രണ്ട് കുട്ടികളെയും യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. അബൂദബിയിലെ കെട്ടിടത്തിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ത്രീയും കുട്ടികളും നിലവിളിക്കുന്നത് കേട്ട യു.എ.ഇ സ്വദേശി അബ്ദുറഹ്മാന്‍ സൈഫ് ആല്‍ സആബിയാണ് കനത്ത പുക വകവെക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് ജീവനുകളെ രക്ഷിച്ചയുടന്‍ അബ്ദുറഹ്മാന്‍ സൈഫ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിക്കുകയും ചെയ്തു.
സിവില്‍ ഡിഫന്‍സും പൊലീസും ആംബുലന്‍സ് യൂനിറ്റും സംഭവസ്ഥലത്ത് കുതിച്ചത്തെി. പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന സ്ത്രീയെയും കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം നടത്തിയ അബ്ദുറഹ്മാന്‍ സൈഫിന് മെട്രോപൊളിറ്റന്‍ പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ അഹ്മദ് സൈഫ് ബിന്‍ ഒലിവ് മുഹൈരി സര്‍ട്ടിഫിക്കറ്റും ഉപഹാരവും സമ്മാനിച്ചു. അബൂദബി പൊലീസില്‍നിന്ന് ലഭിച്ച അഭിനന്ദനത്തിന് അബ്ദുറഹ്മാന്‍ സൈഫ് ആല്‍ സആബി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
