ജാസിമിന് ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ ആദരം ഒന്നിന്
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തില്‍ അപകട രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷിക്ക് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറയും ‘മീഡിയവണി’ന്‍െറയും നേതൃത്വത്തില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ആദരാഞ്ജലിയര്‍പ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് രാത്രി ഒമ്പതിന് റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ കേരള കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അറബ് ലോകത്തെ പ്രമുഖരും പ്രവാസി സംഘടനാ നേതാക്കളും സംബന്ധിക്കും.
ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ മലയാളികള്‍ അടക്കമുള്ള 300ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയത് ജാസിം ഉള്‍പ്പെടെയുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥരായിരുന്നു. വിമാനത്തിന്‍െറ തീയണക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് ജാസിം രക്തസാക്ഷിയായത്. ജാസിമിനെ സ്മരിക്കാനും ഇന്ത്യന്‍ സമൂഹത്തിന്‍െറ സ്നേഹാദരം അര്‍പ്പിക്കാനും ‘ഗള്‍ഫ് മാധ്യമ’വും ‘മീഡിയവണ’ും മുന്‍കൈയെടുക്കുകയായിരുന്നു. ചടങ്ങില്‍ ജാസിമിന്‍െറ കുടുംബാംഗങ്ങള്‍ മരണാനന്തര അംഗീകാരം ഏറ്റുവാങ്ങും.
