മസ്തിഷ്കാഘാതം വന്ന മലയാളി 40 ദിവസമായി ആശുപത്രിയില്‍; നാട്ടിലത്തെിക്കാന്‍ വഴിയില്ലാതെ കുടുംബം
text_fieldsഅബൂദബി: മസ്തിഷ്കാഘാതം വന്ന് ബോധരഹിതനായ മലയാളി മധ്യവയസ്കന്‍ 40 ദിവസമായി അബൂദബിയിലെ ആശുപത്രിയില്‍. ഇദ്ദേഹത്തെ നാട്ടിലത്തെിച്ച് ചികിത്സ നല്‍കാന്‍ വിവിധ വാതിലുകള്‍ മുട്ടിയിട്ടും ഒരു വഴിയും കാണാതെ വിഷമിക്കുകയാണ് കുടുംബം. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ഏലിയാസ് ജോര്‍ജ് (42) ആണ് അബൂദബിയിലെ ക്ളീവ്ലാന്‍ഡ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ കഴിയുന്നത്. ഇദ്ദേഹത്തെ നാട്ടിലത്തെിച്ച് ചികിത്സിക്കുകയാണ് നല്ലതെന്നും നാട്ടിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സ് ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, എയര്‍ ആംബുലന്‍സ് ലഭ്യമാക്കാന്‍ ഏലിയാസിന്‍െറ കുടുംബം യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മുതല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വരെ അപേക്ഷ നല്‍കിയിട്ടും നടപടിയാകാതെ വിഷമിക്കുകയാണ്.
ജൂലൈ 16നാണ് ഏലിയാസിനെ മസ്തിഷ്കാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടര വര്‍ഷമായി അബൂദബിയിലെ നാഷനല്‍ ടാക്സി കമ്പനിയില്‍ ഡ്രൈവറായ ഏലിയാസ് ജൂണ്‍ ആറിനാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നത്തെിയത്.
സ്ട്രച്ചര്‍ സംവിധാനത്തില്‍ കൊണ്ടുപോകാന്‍ മാത്രമേ എംബസിയില്‍ ഫണ്ടുള്ളൂവെന്നും എയര്‍ ആംബുലന്‍സ് ലഭ്യമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കമെന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചത്. ഇതു പ്രകാരമാണ് സുഷമ സ്വരാജിന് കത്ത് നല്‍കിയതെന്ന് അബൂദബിയില്‍ ജോലി ചെയ്യുന്ന ഏലിയാസിന്‍െറ സഹോദരന്‍ ബ്രൂസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കെ.വി. തോമസ് എം.പിയുമായും വിഷയം സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ സഹായാഭ്യര്‍ഥന നടത്തുകയും കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ബ്രൂസ് അറിയിച്ചു.
നാട്ടില്‍ വയോധികിനായ അച്ഛനാണ് ഏലിയാസിനെ നാട്ടിലത്തെിക്കാനുള്ള കാര്യങ്ങള്‍ക്കായി ഓടിനടക്കുന്നത്. ഏലിയാസിന്‍െറ അമ്മയും ഭാര്യയും രണ്ട് പെണ്‍കുട്ടികളും നാട്ടിലുണ്ട്.