അനധികൃത ടാക്സിയോട്ടം: അബൂദബിയില്‍ 50 ഏഷ്യന്‍ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
text_fieldsഅബൂദബി: സ്വകാര്യ കാറുകളില്‍ അനധികൃത ടാക്സിയോട്ടം നടത്തിയ കേസില്‍ 50 ഡ്രൈവര്‍മാരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു.
അബൂദബി വിമാനത്താവളത്തിലേക്കും തിരിച്ചും സ്വകാര്യ വാഹനങ്ങളില്‍ ആളുകളെ എത്തിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ചൊവ്വാഴ്ച പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അറസ്റ്റിലായവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് അബൂദബി പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്‍റ് കേണല്‍ ഡോ. റാശിദ് ബു റാശിദ് പറഞ്ഞു. അറസ്റ്റിലായവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. അനധികൃത ടാക്സി ഡ്രൈവര്‍മാര്‍ അബൂദബി നഗരത്തിന്‍െറ പ്രതിച്ഛായ വികൃതമാക്കുന്നവരാണ്. അവരെ ആരും ഓട്ടത്തിന് വിളിക്കരുത്. ലൈസന്‍സുള്ള ടാക്സികളിലെ ഡ്രൈവര്‍മാര്‍ ഗതാഗത അധികൃതരുടെ പരിശീലനത്തിലും ചട്ടങ്ങളിലും പ്രവര്‍ത്തിക്കുന്നവരാണെന്നും ഡോ. റാശിദ് ബു റാശിദ് പറഞ്ഞു.
അനധികൃത ടാക്സി ഡ്രൈവര്‍മാര്‍ യു.എ.ഇ തൊഴില്‍നിയമം ലംഘിക്കുന്നവരാണെന്നും കുറ്റം കണ്ടത്തെിയാല്‍ 5,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയോ 30 ദിവസത്തെ തടവുശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.