ബസ് യാത്ര സുരക്ഷിതമാക്കാനൊരുങ്ങി ആര്‍.ടി.എ
text_fieldsദുബൈ: ദുബൈയിലെ പൊതുഗതാഗത ബസ് യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ആര്‍.ടി.എ നടത്തുന്നത്. ഇതിനായി എല്ലാ ബസുകളിലും പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിക്കും. ആര്‍.ടി.എയുടെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് ആഗോളതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പരീക്ഷണമെന്ന നിലയില്‍ ഇന്‍റര്‍സിറ്റി ബസുകളിലും സിറ്റി ബസുകളിലും ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. അപകടങ്ങളില്‍ 50 ശതമാനം കുറവുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചതായി ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് എല്ലാ ബസുകളിലും ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി സെന്‍സറുകളും കാമറകളും അപകട മുന്നറിയിപ്പ് സംവിധാനങ്ങളും അടങ്ങുന്നതാണ് ഉപകരണം.
ബസ് സര്‍വീസുകള്‍ നിയന്ത്രിക്കുന്ന ആര്‍.ടി.എയുടെ ഓപറേഷന്‍ കണ്‍ട്രോള്‍ സെന്‍ററുമായി ഉപകരണം നേരിട്ട് ബന്ധിപ്പിക്കും. ഡ്രൈവര്‍മാരെയും ബസിനെയും നിരീക്ഷിക്കുകയും അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
ബസുകളുടെ വേഗവും മറ്റ് വാഹനങ്ങളുമായുള്ള അകലവും ഉപകരണം നിരീക്ഷിക്കും. തുടര്‍ച്ചയായുള്ള ഡ്രൈവിങ് മൂലം ഡ്രൈവര്‍മാര്‍ക്ക് ക്ഷീണമുണ്ടാകുന്നുണ്ടോയെന്ന് ഉപകരണത്തിന്‍െറ സഹായത്തോടെ കണ്ടത്തൊനാകും. കണ്ണ് അടയുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന പ്രത്യേക കാമറ വഴിയാണ് ഇത് സാധ്യമാകുന്നത്. വാഹനം ഓടിക്കാനാവാത്ത വിധം ക്ഷീണിതനാണെങ്കില്‍ മറ്റൊരു ഡ്രൈവറെ നിയോഗിക്കും.
ഇതിന് പുറമെ ബസിനുണ്ടാകുന്ന സാങ്കേതിക തകരാറുകളും ഉപകരണം സ്വമേധയാ കണ്‍ട്രോള്‍ സെന്‍ററിലത്തെിക്കും.
ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ കഴിഞ്ഞ ദിവസം കണ്‍ട്രോള്‍ സെന്‍ററിലത്തെി ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
