വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്മാര്‍ട്ട് ബസുകള്‍
text_fieldsദുബൈ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെയുള്ള സ്കൂള്‍ ബസുകള്‍ ഒരുങ്ങി. ദുബൈ ടാക്സി കോര്‍പറേഷനാണ് സ്മാര്‍ട്ട് ബസുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ബസ് സേവനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും ദുബൈ ടാക്സി കോര്‍പറേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. എട്ട് സ്കൂളുകളിലെ 3000ഓളം വിദ്യാര്‍ഥികള്‍ കഴിഞ്ഞവര്‍ഷം കോര്‍പറേഷന്‍െറ സ്കൂള്‍ ബസ് സേവനം ഉപയോഗപ്പെടുത്തിയിരുന്നു.
കുട്ടികള്‍ക്കായി അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് പരിസ്ഥിതി സൗഹൃദ ബസിലുള്ളത്. ബസില്‍ ഘടിപ്പിച്ച കാമറകള്‍ വഴി കണ്‍ട്രോള്‍ സെന്‍ററിലിരുന്ന് കുട്ടികളെ നിരീക്ഷിക്കാം.
ജി.പി.എസ് സംവിധാനത്തിന്‍െറ സഹായത്തോടെ ബസുകള്‍ എവിടെയത്തെിയെന്ന് രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും രക്ഷിതാക്കള്‍ക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. കുട്ടികള്‍ ബസില്‍ കുടുങ്ങിയിട്ടില്ളെന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ട്. എല്ലാ കുട്ടികളും ഇറങ്ങിയശേഷം ബസിനുള്ളില്‍ പുറകുവശത്തുള്ള സ്വിച്ചില്‍ ഡ്രൈവര്‍ വിരലമര്‍ത്തണം. ഇതിനായുള്ള നടത്തത്തില്‍ കുട്ടികള്‍ കുടുങ്ങിയിട്ടില്ളെന്ന് ഉറപ്പവരുത്താന്‍ ഡ്രൈവര്‍ക്ക് സാധിക്കും.
പുതിയ സ്കൂളുകള്‍ക്ക് കോര്‍പറേഷന്‍െറ ബസ് സേവനം ആവശ്യമാണെങ്കില്‍ സ്മാര്‍ട്ട് ആപ്പിലൂടെയോ 042080555 എന്ന നമ്പറില്‍ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ ബന്ധപ്പെടാമെന്ന് കോര്‍പറേഷന്‍െറ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് സൈദ് അല്‍ ദുഹൂരി അറിയിച്ചു.