ഷാര്‍ജയില്‍ മലയാളിയുടെ കടയുടെ ചില്ല് തകര്‍ത്ത് മോഷണം
text_fieldsഷാര്‍ജ: റോളക്കടുത്ത മാരിജ റോഡില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ കടയില്‍ മോഷണം. തൃശൂര്‍ സ്വദേശി റഷീദിന്‍െറ ഗ്രോസറിയിലാണ് മോഷണം നടന്നത്. ഇത് രണ്ടാം തവണയാണ് ഈ കടയില്‍ മോഷണം നടക്കുന്നതെന്ന് ഉടമ പറഞ്ഞു.
ചാരിറ്റി ബോക്സിലെ പണം, സിഗരറ്റ്, സോപ്പ്, സുഗന്ധദ്രവ്യങ്ങള്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍, പെട്ടിയിലുണ്ടായിരുന്ന പണം തുടങ്ങി നിരവധി സാധനങ്ങളാണ് മോഷണം പോയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ജുബൈലിലെ ഇത്തിസാലാത്ത് കെട്ടിടത്തിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ ചില്ല് കല്ല് കൊണ്ട് അടിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. സുരക്ഷാകാമറയും തകര്‍ത്തിട്ടുണ്ട്.
ഉടമയുടെ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തത്തെിയ പൊലീസും വിരലടയാള വിദഗ്ധരും വിശദമായ പരിശോധന നടത്തി. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. രാത്രിയായാല്‍ വിജനമാകുന്ന പ്രദേശമാണിത്.
കടകള്‍ അടക്കുന്നതോടെ പിന്നെ ആളനക്കം റോളയില്‍ മാത്രമെ കാണുകയുള്ളൂ.
ഇത് മോഷ്ടാവിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഷാര്‍ജയിലെ റോള ഭാഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളില്‍ നടന്ന മോഷണത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ സ്വര്‍ണ, വജ്ര ഉരുപ്പടികള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവയെല്ലാം കണ്ടത്തെിയിരുന്നു. പ്രതികള്‍ ജയിലിലുമാണ്.
ഈ ആശ്വാസത്തിലാണ് മലയാളി കടയുടമ. നാല് വര്‍ഷമായി റഷീദ് ഇവിടെ കച്ചവടം തുടങ്ങിയിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.