ഓണ്‍ലൈന്‍ വ്യാപാരം: കബളിപ്പിച്ച് സാധനങ്ങള്‍ തട്ടുന്നയാള്‍ പിടിയില്‍
text_fieldsറാസല്‍ഖൈമ: ഓണ്‍ലൈന്‍ വഴി വസ്തുവകകള്‍ വിറ്റഴിക്കാന്‍ പരസ്യം നല്‍കിയവരെ കബളിപ്പിച്ച് തട്ടിപ്പ് പതിവാക്കിയ സ്വദേശി പൗരനെ റാസല്‍ഖൈമ പൊലീസ് പിടികൂടി.
തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയത്തെുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് മോഷ്ടാവ് വലയിലായതെന്ന് റാക് പൊലീസ് കുറ്റന്വേഷണ വിഭാഗം പൊലീസ് ഓപറേഷന്‍ മേധാവി അഹമ്മദ് മുബാറക് അല്‍ ശംസി പറഞ്ഞു.
ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനക്ക് വെച്ച വസ്തുവകകളോടൊപ്പമുള്ള മൊബൈല്‍ നമ്പറുകളില്‍ ആവശ്യക്കാരനെന്ന വ്യാജേന ബന്ധപ്പെടുന്നതാണ് ഇയാളുടെ ആദ്യ നടപടി. ശേഷം നിശ്ചിത സ്ഥലത്ത് ഉടമയും ഉപഭോക്താവെന്ന വ്യാജേനയത്തെുന്ന മോഷ്ടാവും തമ്മിലുള്ള ചര്‍ച്ച. ഒടുവില്‍ ഉടമയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടുള്ള ‘വ്യാജ സ്ളിപ്പ്’ കാണിച്ച് വസ്തു കൈക്കലാക്കി മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിലത്തെി പണം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉടമ അറിയുന്നത്.
ഇങ്ങനെ കൈക്കലാക്കിയ കാമറ ഓണ്‍ലൈന്‍ സൈറ്റില്‍ തന്നെ വില്‍പ്പനക്ക് വെച്ചത് മോഷ്ടാവിനെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 15,000 ദിര്‍ഹമിനാണ് ഉടമയെ കബളിപ്പിച്ച് സ്വന്തമാക്കിയ കാമറ ഇയാള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനക്ക് വെച്ചത്. പിടിയിലായ പ്രതിയെ നടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
