രുചിയും അഭിരുചിയും വ്യത്യസ്തം; ‘ലാസ്റ്റ് എക്സിറ്റ്’ ടോപ് ഗിയറില്‍
text_fieldsഅബൂദബി: വയറ് നിറച്ച് ഉണ്ണാനല്ല, മനസ്സ് നിറച്ച് കഴിക്കാനാണ് ‘ലാസ്റ്റ് എക്സിറ്റ്’ തട്ടുകടകളില്‍ ആളുകളത്തെുന്നത്. പല പല വാഹനങ്ങളിലായി സജ്ജീകരിച്ച ഭക്ഷണശാലകളില്‍ രാജ്യാതിര്‍ത്തികളെ ഭേദിക്കുന്ന രുചിക്കൂട്ട്. പ്രവേശന കവാടത്തില്‍നിന്ന് തുടങ്ങി അടുക്കളയില്‍ വരെ വാഹന സ്പെയര്‍ പാര്‍ട്സുകളിലൊരുക്കിയ കരവിരുത്. വാഷ്റൂമില്‍ കൈകഴുകാന്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ വെള്ളം വരുന്നത് പെട്രോള്‍ കുഴലില്‍. വിഭവങ്ങള്‍ മാത്രമല്ല, ഭക്ഷണശാലയുടെ ഓരോ അണുവും സന്ദര്‍ശകര്‍ക്ക് രുചികരമായി അനുഭവപ്പെടണമെന്ന് പറയുകയാണ് ‘ലാസ്റ്റ് എക്സിറ്റി’ന് രൂപകല്‍പന നല്‍കിയവര്‍.

അബൂദബിയില്‍നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശൈഖ് സായിദ് റോഡിലെ പതിനൊന്നാം നമ്പര്‍ എക്സിറ്റിലാണ് ‘ലാസ്റ്റ് എക്സിറ്റ്’ എന്ന ഈ ‘തട്ടുകടകളൂടെ’ കേന്ദ്രം. വാഹനങ്ങളില്‍ സജ്ജീകരിച്ച 14 ഭക്ഷണശാലകള്‍. ട്രക്ക് ഫുഡ് മേഖലയിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇവയിലുണ്ട്. ലാറ്റിന്‍, അറബിക്, ഇറ്റാലിയന്‍ എന്നിവയടക്കം 11 രുചിഭേദങ്ങള്‍ ആസ്വദിക്കാം. ഭക്ഷണം കഴിക്കുന്ന സ്ഥലമടക്കം സ്പെയര്‍പാര്‍ട്സുകളും വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളും കൊണ്ട് അലങ്കരിച്ച ‘ലാസ്റ്റ് എക്സിറ്റ്’ കഴിഞ്ഞ മാസമാണ് തുറന്നത്. എല്ലാ ദിവസവും 24 മണിക്കൂറൂം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നു. മൊത്തത്തില്‍ വാഹനമയമുള്ള ‘ലാസ്റ്റ് എക്സിറ്റി’ന് 10,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. നൂറിലധികം വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാം. മിറാസ് കമ്പനിയാണ് ഇതിന്‍െറ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
