പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് ക്രിയാത്മകമായി ഇടപെടും- പാറക്കല്‍ അബ്ദുല്ല
text_fieldsദുബൈ: കെ.എം.സി.സിക്ക് സ്വന്തമായി എം.എല്‍.എയെ സമ്മാനിക്കാന്‍ തന്‍െറ വിജയത്തിലൂടെ സാധിച്ചെന്നും പ്രവാസികളുടെ പ്രതിനിധിയായ താന്‍ അവരുടെ പ്രശ്ന പരിഹാരത്തിന് ക്രിയാത്മകമായി ഇടപെടുമെന്നും കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ദുബൈ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കുറ്റ്യാടിയിലെ വിജയത്തിന് ഏറെ സഹായിച്ചു. അവിടത്തെ സാധാരണ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് തന്‍െറ വിജയത്തെ കാണുന്നത്. അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് താനെന്നും പാറക്കല്‍ പറഞ്ഞു.
പ്രസിഡന്‍റ് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായില്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എം.എ മുഹമ്മദ്കുഞ്ഞി, അഷ്റഫ് കൊടുങ്ങല്ലൂര്‍, അബ്ദുല്ല മല്ലച്ചേരി, ഹംസ പയ്യോളി, സാജിദ് കോറോത്ത്, മൊയ്തു അരൂര്‍, വി.കെ.കെ റിയാസ്, എന്‍.പി കുഞ്ഞമ്മദ് ഹാജി, കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അലി വടയം, ഖാസിം ഈനോളി, നവാസ് പുതിയോട്ടില്‍, അസീസ് കുന്നത്ത്, എ.പി റാഫി, അഹമ്മദ് കക്കോട്ട്, ടി.കെ ബഷീര്‍, മലയില്‍ കുഞ്ഞമ്മദ്, നാസര്‍ തെക്കയില്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പാറക്കല്‍ അബ്ദുല്ലക്ക് ഇബ്രാഹിം എളേറ്റില്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി കരീം വേളം സ്വാഗതവും ട്രഷറര്‍ മുഹമ്മദ് തെക്കയില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.