പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് സുവ്യക്തമായ പാക്കേജ് ആവശ്യമെന്ന് സ്പീക്കര്‍
text_fieldsറാസല്‍ഖൈമ: പ്രവാസികളുടെ ശാശ്വത പ്രശ്നപരിഹാരത്തിന്് സുവ്യക്തമായ പാക്കേജുകള്‍ ആവശ്യമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ചേതനയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ കേരളത്തിന്‍െറ ശ്വാസ വായുവാണ്. ഇവരുടെ പ്രശ്നപരിഹാരത്തിന് പ്രവാസി സംഘടനകളുടെ കൂട്ടായ ശ്രമങ്ങളിലൂടെ പാക്കേജുകള്‍ സമര്‍പ്പിക്കപ്പെടണം. ഇങ്ങനെ അഭ്യര്‍ഥന വന്നാല്‍ ഇത് പ്രയോഗവത്കരിക്കുന്നതിന് പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും നിയമസഭയുടെ അധ്യക്ഷനെന്ന നിലയില്‍ താനുമുണ്ടാകും -ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ചാനലുകളിലെ രാത്രി ചര്‍ച്ചകളില്‍ നടക്കുന്നയത്ര പ്രശ്നങ്ങളൊന്നും കേരളത്തിലില്ളെന്ന് പ്രവാസികള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിലതിനെ തമസ്കരിക്കാനും ചിലതിനെ വിപുലീകരിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന രീതിയിലാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം. യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്‍െറ ശക്തിയാണ് മാധ്യമങ്ങള്‍. സമൂഹത്തെ സുതാര്യമാക്കുന്ന പ്രക്രിയയാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. സുതാര്യമാക്കല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നത് ശരിയല്ളെന്നും അദ്ദേഹം തുടര്‍ന്നു.
റാക് ചേതന പ്രസിഡന്‍റ് അക്ബര്‍ ആലിക്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ‘സ്വാതന്ത്ര്യ ദിനവും ദലിതരും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഹിഷാം അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി. റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. റജി ജേക്കബ്, കൈരളി കോഓര്‍ഡിനേറ്റര്‍ സഹദേവന്‍, ചേതന സെക്രട്ടറി പ്രശാന്ത്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
