41 വര്‍ഷത്തെ പ്രവാസം മതിയാക്കി ഇസ്മായില്‍ നാസര്‍ ഇടവയിലേക്ക്
text_fieldsദുബൈ: നാലുപതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതം മതിയാക്കി തിരുവനന്തപുരം ഇടവ സ്വദേശി ഇസ്മായില്‍ നാസര്‍ നാട്ടിലേക്ക് മടങ്ങുന്നു. 41 വര്‍ഷം മുമ്പ് വന്നിറങ്ങിയ അതേ വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം ശനിയാഴ്ച യാത്രയാകുന്നത്. 1976 ജനുവരി ഒമ്പതിനാണ് പിതാവിനൊപ്പം വര്‍ക്കലയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ബോംബെയിലത്തെുന്നത്. 12ന് സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ദുബൈയിലേക്ക് പറന്നു.
അക്കാലത്ത് വര്‍ക്കല, ഇടവ പ്രദേശത്തുനിന്ന് കുറച്ചുപേര്‍ മാത്രമേ ഗള്‍ഫിലത്തെിയിരുന്നുള്ളൂ. ദുബൈയില്‍ വിമാനമിറങ്ങിയപ്പോള്‍ പരിചയക്കാരും ബന്ധുക്കളുമായ മൂന്നുപേരാണ് സ്വീകരിക്കാനത്തെിയത്. ഇക്കൂട്ടത്തിലെ ഫൈസി (ധര്‍മവീട്) രണ്ടുവര്‍ഷം മുമ്പ് പരലോകത്തേക്ക് യാത്രയായി. മറ്റ് രണ്ട് സുഹൃത്തുക്കളായ ബഷീറും ഷുക്കൂറും പ്രവാസ ജീവിതം മതിയാക്കി ഇപ്പോള്‍ നാട്ടിലാണ്. ഇടവ പ്രദേശത്തുകാര്‍ക്ക് വിദേശത്ത് അത്താണിയായിരുന്ന പരേതനായ പാറക്കല്‍ ഫസിലുദ്ദീന്‍െറ റാസല്‍ഖൈമയിലെ വസതിയില്‍ ജോലിയന്വേഷണാര്‍ഥം എത്തിച്ചേര്‍ന്നു. ഒരാഴ്ചക്കുള്ളില്‍ അന്നഹ്ദ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അടുത്ത ബന്ധുവിന്‍െറ സഹായത്തോടെ ജോലിയില്‍ പ്രവേശിച്ചു.
അവിടെ നിന്ന് റേമണ്ട് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയിലേക്ക് ജോലി മാറ്റം കിട്ടിയതോടെയാണ് ജീവിതത്തിന്‍െറ ചുടുകാറ്റിന് അല്‍പം ശമനമുണ്ടായത്. പിന്നീട് അവിടെ നിന്ന് ഷാര്‍ജയിലത്തെി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഗള്‍ഫ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ 1985വരെ ജോലി ചെയ്തു.
കമ്പനി പ്രതിസന്ധിയിലായപ്പോള്‍ സുഹൃത്ത് അസ്ലമിന്‍െറ സഹായത്തോടെ ഷാര്‍ജ മീനാ ഖാലിദിലെ എം.ഐ.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കമ്പനിയില്‍ ജോലി നേടുകയും നീണ്ട 16 വര്‍ഷം അവിടെ പൂര്‍ത്തീകരിക്കുകയും ചെയ്തു.
സ്വന്തമായ സംരഭമെന്ന ലക്ഷ്യത്തോടെ അവിടെ നിന്ന് പുറത്തിറങ്ങി. ഉമ്മുല്‍ഖുവൈനില്‍ നാല് വര്‍ഷത്തോളം സ്ഥാപനം നടത്തി. അനുഭവ സമ്പത്തിന്‍െറ കുറവുമൂലം സംരംഭം നഷ്ടത്തിലായി. പഴയ പരിചയക്കാരുടെ സഹായത്തോടെ വീണ്ടും എം.ഐ.എസിലത്തെി. 10 വര്‍ഷം കൂടി അവിടെ പൂര്‍ത്തീകരിച്ചു.
നിയമാനുസൃതമായ പിരിഞ്ഞുപോക്കിന് സമയം തികഞ്ഞപ്പോള്‍ ജോലി അവസാനിപ്പിച്ച് നീണ്ട 41വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരമമിടുകയാണ്. സഹോദരങ്ങളെയും ബന്ധുക്കളെയും ഗള്‍ഫിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.
മക്കളായ ബനാസിറിനെയും മലീഹയേയും വിദ്യാഭ്യാസം നല്‍കി കല്യാണം കഴിപ്പിച്ചയക്കാനും കഴിഞ്ഞു. മൂന്ന് തലമുറയിലെ കണ്ണികളായ വല്ല്യുമ്മയുടെയും പിതാവിന്‍െറയും സഹോദരിയുടെയും മരണസമയത്ത് നാട്ടിലില്ലാതെ പോയത് പ്രവാസത്തിന്‍െറ ദുഃഖമായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
