ആഘോഷ പൊലിമ
text_fieldsഅബൂദബി: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം ആവേശപൂര്‍വം കൊണ്ടാടി. ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംഘടനകളും പതാക ഉയര്‍ത്തലും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ തൊഴിലാളികളും സംഘടനാ പ്രതിനിധികളും കുടുംബങ്ങളുമുള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പതാക ഉയര്‍ത്തി. ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിച്ച സീതാറാം ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ കൈമാറിയതിന് യു.എ.ഇ സമൂഹത്തിന് നന്ദി അറിയിച്ചു. ആഘോഷത്തിന്‍െറ ഭാഗമായി എംബസി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ജീവനക്കാരും വിവിധ സ്കൂളുകളിലെ കുട്ടികളും ദേശഭക്തിഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു.
700ഓളം പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ഹൈസ്കൂള്‍ ശൈഖ് റാശിദ് ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി.
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍
അജ്മാന്‍: ഇന്ത്യന്‍ അസോസിയേഷന്‍െറ സ്വാതന്ത്ര്യദിനാഘോഷം പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ നടന്നു. കോണ്‍സുലാര്‍ സന്ദീപ് ചൗധരി പതാക ഉയര്‍ത്തി. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് തോമസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാജഹാന്‍ നന്ദിയും പറഞ്ഞു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. മലയാളി കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനം പരിപാടിയുടെ തിളക്കം കൂട്ടി.
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍
ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്‍റ് സജ്ജാദ് സഹീര്‍ നാട്ടിക പതാക ഉയര്‍ത്തി. അബ്ദുല്‍ വഹാബ് പൊയ്ക്കര, മുഹമ്മദ് മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്
ഖോര്‍ഫക്കാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡന്‍റ് ടി.വി. മുരളീധരന്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സീനി ജമാല്‍, വൈസ്പ്രസിഡന്‍റ് ഡോ. മാത്യു അബ്രഹാം, പ്രിമസ് പോള്‍, സേവ്യര്‍ സെബാസ്റ്റ്യന്‍, ബിജു പിള്ള, സണ്ണി ജോര്‍ജ്, മാത്യു.പി.തോമസ്, റൂഫസ് ജോസഫ്, സുകുമാരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍
കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍ററില്‍ പ്രസിഡന്‍റ് കെ.സി. അബൂബക്കര്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. മുന്‍ പ്രസിഡന്‍റ് ഡോ. നാരായണന്‍, ട്രഷറര്‍ ടി.പി മോഹന്‍ദാസ്, സി.എക്സ് ആന്‍റണി, അബ്ദുല്‍ കലാം, ശിവദാസന്‍, ഗോപി ബാബു, വി. അഷ്റഫ്, പി.എം സൈനുദ്ദീന്‍, നിസാര്‍ അഹ്മദ്, കെ.എല്‍. ജെയിംസ്, സീമ ഉദയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദുബൈ കെ.എം.സി.സി
ദുബൈ: ദുബൈ കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ സഞ്ജയ് ജസ്വാള്‍ പതാക ഉയര്‍ത്തി. ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി. സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് മുസ്തഫ തിരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സഹഭാരവാഹികളായ ഇസ്മായില്‍ ഏറാമല, ആവയില്‍ ഉമ്മര്‍ ഹാജി, എം.എ. മുഹമ്മദ്കുഞ്ഞി,ആര്‍.അബ്ദുല്‍ ശുക്കൂര്‍, മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. പ്രസംഗിച്ചു. സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.
വടകര എന്‍.ആര്‍.ഐ ഫോറം
ദുബൈ: വടകര എന്‍.ആര്‍.ഐ.ഫോറം ദുബൈയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. ദിനേശന്‍, റഫീഖ് മേമുണ്ട, അസീസ് പുറമേരി, കെ.പി. ചന്ദ്രന്‍, രാമകൃഷ്ണന്‍ ഇരിങ്ങല്‍, പുഷ്പജന്‍, റഫീഖ് കുറ്റ്യാടി, അബ്ദുസ്സലാം മനയില്‍, മധു മടപ്പള്ളി, ഷാജി, അനില്‍ കീര്‍ത്തി, ഭാസ്കരന്‍ കല്ലാച്ചി എന്നിവര്‍ സംസാരിച്ചു. രാജീവന്‍ വെള്ളിക്കുളങ്ങര കവിതാലാപനം നടത്തി. സുബൈര്‍ വെള്ളിയോട് സ്വാഗതവും കെ.പി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. പായസ വിതരണവും നടന്നു.
ഇന്ത്യന്‍ ബിസിനസ് ആന്‍റ് പ്രഫഷണല്‍ കൗണ്‍സില്‍
ദുബൈ: ഇന്ത്യന്‍ ബിസിനസ് ആന്‍റ് പ്രഫഷണല്‍ കൗണ്‍സില്‍ സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമിന് യാത്രയയപ്പും ദുബൈയില്‍ നടന്നു. ഫോറിന്‍ ട്രേഡ് ആന്‍റ് ഇന്‍ഡസ്ട്രി അണ്ടര്‍സെക്രട്ടറി അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ സാലിഹ്, ഫുജൈറ ഫ്രീസോണ്‍ ഡയറക്ടര്‍ ജനറല്‍ ശരീഫ് ഹബീബ് അല്‍ അവാദി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഐ.ബി.പി.സി സെക്രട്ടറി ജനല്‍ ജെയിംസ് മാത്യു സ്വാഗതം പറഞ്ഞു. ദുബൈ വിമാത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അഗ്നിശമന സേനാംഗം ജാസിം ഈസ ബലൂഷിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ഐ.ബി.പി.സി പ്രസിഡന്‍റ് കുല്‍വന്ദ് സിങ് സംസാരിച്ചു. യു.എ.ഇയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ 24 ഐ.ബി.പി.സി അംഗങ്ങളെ ആദരിച്ചു. യാത്രയയപ്പിന് ഇന്ത്യന്‍ അംബാസഡര്‍ നന്ദി പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
റാസല്‍ഖൈമ
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്‍.സി) ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ രാജു ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഐ.ആര്‍.സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് അഡ്വ. നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കോണ്‍സല്‍ രാജു ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. മസ്ജിദ്അലിയുബ്നു അബുത്വാലിബ് മസ്ജിദ് ഇമാം മൗലവി കുഞ്ഞഹമ്മദ് കോക്കൂര്‍, കഥാകാരി സബീന ഷാജഹാന്‍, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. ജോര്‍ജ് ജേക്കബ്, ശ്രീധരന്‍ പ്രസാദ്, ബാബു, ബേബി തങ്കച്ചന്‍, കെ. അസൈനാര്‍, ഹബീബ് മുണ്ടോള്‍, ജോര്‍ജ് സാമുവല്‍, സുബ്രഹ്മണ്യന്‍, കെ.എം. അറഫാത്ത്, അബ്ദുസ്സലാം, നാസര്‍ പെരുമ്പിലാവ്, പത്മരാജ്, ഡോ. പ്രേംകുര്യാക്കോസ്, സാജിദ് കടക്കല്‍, ഡോ. ഡൊമിനിക്, നസീര്‍ ചെന്ത്രാപ്പിന്നി, ഡോ. വിപിന്‍, ബാങ്ക് ഓഫ് ബറോഡ മാനേജര്‍ രാജീവ് കൃഷ്ണന്‍, മലബാര്‍ ഗോള്‍ഡ് മാനേജര്‍ ഇര്‍ഷാദ്, റാക് മുനിസിപ്പാലിറ്റി പ്രതിനിധികളായ മൊയ്തുണ്ണി, സന്ദീപ്, ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍സല്‍ രാജു ബാലകൃഷ്ണനും ഐ.ആര്‍.സി ഭാരവാഹികളും ജോലിക്കിടെ ശരീരത്തിന്‍െറ ഒരു ഭാഗം തളര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന രാജു എന്നയാളെ സന്ദര്‍ശിച്ചു. നാട്ടിലത്തെിക്കുന്നതിനുള്ള സഹായവും ഇവര്‍ വാഗ്ദാനം ചെയ്തു.
റാക് ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പ്രസിഡന്‍റ് ഡോ. റജി ദേശീയ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് എസ്.എ. സലീം, സെക്രട്ടറി അയൂബ്കോയ ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
റാക് കേരള സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രസിഡന്‍റ് നാസര്‍ അല്‍ദാന ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. കുട്ടികള്‍ക്കായി ക്വിസ് മല്‍സരവും കലാ മല്‍സരവും നടത്തി.
റാക് ഇന്ത്യന്‍ അസോസിയേഷന്‍, കെ.എം.സി.സി, ചേതന, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍, പ്രവാസി ഇന്ത്യ, യൂത്ത് ഇന്ത്യ, റാക്ട, കലാഹൃദയം, സേവനം സെന്‍റര്‍ തുടങ്ങി സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ‘സ്വാതന്ത്ര്യത്തിന്‍െറ 70 ആണ്ടുകള്‍’ എന്ന വിഷയത്തില്‍ അനൂപ് കീച്ചേരി പ്രഭാഷണം നടത്തി. കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. ബഷീര്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
പി.കെ. കരീം, മൗലവി കുഞ്ഞഹമ്മദ് കോക്കൂര്‍, സയ്യിദ് അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍, സി.വി. അബ്ദുറഹ്മാന്‍, കെ.പി. അയൂബ്, ബസ്മ നാസര്‍, മൂസ കുനിയില്‍, നിസാര്‍, കരീം, അബ്ദുല്ലകുട്ടി, സലാം, താഹ, ജാഫര്‍, ആഷിക് നന്നമുക്ക്, സലാം വെട്ടിച്ചിറ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
