പനഡോള്‍ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsഅബൂദബി: കുട്ടികള്‍ക്കുള്ള പനഡോള്‍ മരുന്ന് സുരക്ഷിതമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. മരുന്നിനെതിരെയോ ഇതിന്‍െറ നിര്‍മാണ കമ്പനിക്കെതിരെയോ മന്ത്രാലയം ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. പനഡോള്‍ സുരക്ഷിതമല്ളെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.
അനൗദ്യോഗിക സ്രോതസ്സുകളില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭീതിവിതക്കുകയും ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒൗഷധ ഉല്‍പന്നങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍െറ പൊതു ജനാരോഗ്യ പോളിസി ആന്‍ഡ് ലൈസന്‍സിങ് അണ്ടര്‍ സെക്രട്ടറി അമീന്‍ ഹുസൈന്‍ ആല്‍ അമീരി പറഞ്ഞു. നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നത് രോഗികള്‍ നിര്‍ത്താനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകും. ഒൗഷധങ്ങളുടെ സുരക്ഷ സംബന്ധിച്ച ഏത് വിവരങ്ങള്‍ക്കും http://www.moh.gov.ae/ar/Services/Pages/TaminiService.aspx വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ pv@moh.gov.ae ഐഡിയിലേക്ക് മെയില്‍ അയക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.