Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമുക്തഭടന്മാരെ ആദരിച്ച് യുവജനസഖ്യത്തിന്‍െറ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
വിമുക്തഭടന്മാരെ ആദരിച്ച് യുവജനസഖ്യത്തിന്‍െറ സ്വാതന്ത്ര്യദിനാഘോഷം
cancel
camera_alt?????? ?????????????? ?????????? ????? ???????????? ??????????????? ???? ???????????????? ?????? ???????? ??????????
അബൂദബി:  ഭാരതത്തിന്‍െറ എഴുപതാമത് സ്വാതന്ത്ര്യ ദിനം അബൂദബി മാര്‍ത്തോമ്മാ യുവജനസഖ്യം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാരൂപങ്ങള്‍ അണിനിരന്ന  ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വെള്ളരിപ്രാവുകളെ പറത്തിവിട്ടാണ് ഘോഷയാത്രക്ക് തുടക്കം കുറിച്ചത്. 
പൊതുസമ്മേളനത്തില്‍ ഇടവക വികാരിയും സഖ്യം  പ്രസിഡന്‍റുമായ പ്രകാശ് എബ്രഹാം ത്രിവര്‍ണ കേക്ക് മുറിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് അനില്‍ സി. ഇടിക്കുള, അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറി സതീഷ്കുമാര്‍, സഹ വികാരി ഐസക് മാത്യു, സെക്രട്ടറി ബിജോയ് സാം, കണ്‍വീനര്‍  ഷെറിന്‍  ജോര്‍ജ് തെക്കേമല, ഷിജിന്‍ പാപ്പച്ചന്‍  എന്നിവര്‍ സംസാരിച്ചു.
പ്രവാസികളായ വിമുക്ത ഭടന്മാരെ ആദരിച്ച ചടങ്ങ്  ഏറെ  ശ്രദ്ധേയമായി. ഇന്ത്യന്‍ സൈന്യത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ഏഴു പേരെയാണ് പൊന്നാട അണിയിച്ചും ഫലകം സമ്മാനിച്ചും ആദരിച്ചത്. ഭാരതത്തിന്‍െറ സാംസ്കാരിക വൈവിധ്യം വരകളിലൂടെ അവതരിപ്പിച്ച  ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരനായകന്‍  ഭഗത് സിങ്ങിന്‍െറ  ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി സഖ്യം പ്രവര്‍ത്തകര്‍ തയാറാക്കിയ ‘വീര്‍ ശഹീദ്’ സംഗീത നാടകം  അവതരിപ്പിച്ചു. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങളും നൃത്ത പരിപാടികളും അവതരിപ്പിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story