Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-ഗെയിമുകള്‍ തീവ്രവാദ...

ഇ-ഗെയിമുകള്‍ തീവ്രവാദ ആശയപ്രചാരണത്തിന് ഉപയോഗിച്ചേക്കാം –ട്രാ

text_fields
bookmark_border
ഇ-ഗെയിമുകള്‍ തീവ്രവാദ ആശയപ്രചാരണത്തിന് ഉപയോഗിച്ചേക്കാം –ട്രാ
cancel
അബൂദബി: ഇലക്ട്രോണിക് ഗെയിമുകള്‍ തീവ്രവാദ-ഭീകരവാദ ആശയക്കാര്‍ അവരുടെ പ്രചാരണത്തിന് ഉപയോഗിച്ചേക്കാമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും യു.എ.ഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) മുന്നറിയിപ്പ് നല്‍കി.
ഇന്‍റര്‍നെറ്റ് ചാറ്റിങ് സംവിധാനവും യുവമനസ്സുകളെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ കുറ്റകൃത്യ സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് ശനിയാഴ്ച ട്രാ പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി കൗമാരക്കാര്‍ കുടുംബാംഗങ്ങളില്‍നിന്ന് മാറി ഒട്ടേറെ സമയം ഇലക്ട്രോണിക് ഗെയിമുകള്‍ കളിക്കുന്നുവെന്നതിനാല്‍ കുറ്റകൃത്യ സംഘങ്ങള്‍ക്ക് അവരെ എളുപ്പത്തില്‍ ലക്ഷ്യം വെക്കാന്‍ സാധിക്കും. യുവാക്കളെയും കൗമാരക്കാരെയും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ ഭീകര സംഘടനങ്ങള്‍ ഇലക്ട്രോണിക് ഗെയിമുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ട്രാ നയപരിപാടി വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ആല്‍ സറൂറി പറഞ്ഞു. ആയുധ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കുറ്റവാളി സംഘങ്ങള്‍ യുദ്ധഗെയിമുകളിലൂടെ ശ്രമിക്കുന്നു. ഇത്തരം ഗെയിമുകള്‍ക്ക് അടിമകളാകുന്നവരെ സംഘത്തില്‍ ചേര്‍ക്കാന്‍ ഈ സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഗെയിം രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും അപരിചിതര്‍ അവരോട് സംസാരിക്കുന്നില്ളെന്ന് ഉറപ്പാക്കണമെന്നും ട്രാ അധികൃതര്‍ അറിയിച്ചു. അമിതമായ ഉപഭോഗപരത, സാമൂഹിക ഘടനയുമായി ബന്ധമില്ലാത്ത മനോഭാവം, മതാഭിമുഖ്യമില്ലായ്മ എന്നിവ യുവാക്കളെ ഇത്തരം സംഘടനകള്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്നവരാക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electronic game
Next Story