Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പാര്‍ക്കുകളിലെ...

ദുബൈ പാര്‍ക്കുകളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡ് വഴി അടക്കാം

text_fields
bookmark_border
ദുബൈ പാര്‍ക്കുകളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡ് വഴി അടക്കാം
cancel

ദുബൈ:  ദുബൈ നഗരസഭക്ക് കീഴിലെ പാര്‍ക്കുകളിലേക്കുള്ള പ്രവേശ ഫീസും അടുത്തവര്‍ഷം മുതല്‍ നോല്‍ കാര്‍ഡ് വഴി അടക്കാന്‍ സംവിധാനം വരുന്നു. നോല്‍ കാര്‍ഡിലൂടെ ഈടാക്കുന്ന ഫീസ് ആര്‍.ടി.എ ദുബൈ നഗരസഭക്ക് കൈമാറും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍.ടി.എയും ദുബൈ നഗരസഭയും ഒപ്പിട്ടു.
നിലവില്‍ മെട്രോ, ട്രാം, ബസ് യാത്രക്കും പാര്‍ക്കിങ് ഫീസ് അടക്കാനുമാണ് നോല്‍ കാര്‍ഡ് ഉപയോഗിച്ചുവരുന്നത്.
അടുത്തവര്‍ഷം മുതല്‍ അല്‍ മംസാര്‍ പാര്‍ക്ക്, സഅബീല്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക് എന്നിവിടങ്ങളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡിലൂടെ അടക്കാന്‍ സാധിക്കും.
പാര്‍ക്കുകളിലെ പ്രവേശ കവാടത്തില്‍ സ്ഥാപിച്ച സ്മാര്‍ട്ട് ഗേറ്റില്‍ നോല്‍ കാര്‍ഡ് സൈ്വപ് ചെയ്താല്‍ അകത്തുകടക്കാം. പാര്‍ക്കുകളോട് ചേര്‍ന്ന് നോല്‍ കാര്‍ഡ് വില്‍പനക്കും റീചാര്‍ജ് ചെയ്യാനും ആര്‍.ടി.എ സൗകര്യമൊരുക്കും.
ദുബൈ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍.ടി.എ കോര്‍പറേറ്റ് ടെക്നോളജി സപോര്‍ട്ട് സര്‍വീസസ് സെക്ടര്‍ വിഭാഗം സി.ഇ.ഒ അബ്ദുല്ല മല്‍ മദനിയും ദുബൈ നഗരസഭ കോര്‍പറേറ്റ് സപോര്‍ട്ട് സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാറും തമ്മിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്.
പാര്‍ക്കുകളിലേക്കുള്ള പ്രവേശം എളുപ്പത്തിലാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്ന് അബ്ദുല്‍ കരീം ജുല്‍ഫാര്‍ അഭിപ്രായപ്പെട്ടു.

Show Full Article
Next Story