അല്‍ ബറാഹ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ
text_fieldsദുബൈ: അല്‍ ബറാഹ ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസത്രക്രിയയില്‍ കേള്‍വിക്ക് തകരാറുള്ള രോഗിയില്‍ ഏറ്റവും ചെറിയ ശ്രവണോപകരണം സ്ഥാപിച്ചു. ഇ.എന്‍.ടി വിഭാഗം തലവന്‍ ഡോ. അഹ്മദ് അല്‍ അമാദിയുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ പശ്ചിമേഷ്യയില്‍ ആദ്യത്തേതാണ്. സോഫോനോ കമ്പനിയുടെ ഉപകരണം ചെവിക്കകത്തെ എല്ലില്‍ നേരിട്ട് ഘടിപ്പിക്കുന്നതാണ്.
സാധാരണ ശ്രവണോപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന അണുബാധ മൂലം കേള്‍വി ശക്തി തകരാറിലായവരാണ് ഈ ഉപകരണം ഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ളവരിലാണ് സാധാരണ ഈ യന്ത്രം ഉപയോഗിക്കുന്നത്. ചെവിക്കകത്ത് അസ്വാഭാവികത അനുഭവപ്പെടാതെ തന്നെ രോഗികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. കോക്ളിയാര്‍ ഇംപ്ളാന്‍റിന് പകരമായും ഉപയോഗിക്കുന്നു. 90 ശതമാനം വിജയം കണ്ടുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.