കഴിഞ്ഞവര്‍ഷം ദുബൈയില്‍ പിടികൂടിയത് 1037 കിലോ ആനക്കൊമ്പ്
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം കഴിഞ്ഞവര്‍ഷം പിടികൂടിയത് 1037 കിലോ ആനക്കൊമ്പ്. ഒരുകോടി ദിര്‍ഹം വിലമതിക്കുന്നതാണിത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ദുബൈ വഴി കടത്താന്‍ ശ്രമിക്കുമ്പോഴാണ് ആനക്കൊമ്പ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. ആനക്കൊമ്പ് രാജ്യത്തേക്ക് കടത്തുന്നതും വില്‍പന നടത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ലോകത്ത് പ്രതിവര്‍ഷം 35,000ഓളം ആനകള്‍ കൊമ്പിന് വേണ്ടി കൊല്ലപ്പെടുന്നുണ്ടെന്നാണ് വന്യജീവി സംരക്ഷണ സംഘടനകളുടെ കണക്ക്. ഓരോ 15 മിനുട്ടിലും ഒരു ആന കൊല്ലപ്പെടുന്നു. ആഭരണങ്ങളും ശില്‍പങ്ങളും വിഗ്രഹങ്ങളും മറ്റുമാക്കി രൂപമാറ്റം വരുത്തിയാണ് ആനക്കൊമ്പ് കടത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് കടത്ത് കൂടുതലും. കടത്ത് കണ്ടത്തൊന്‍ വിപുലമായ സംവിധാനങ്ങളാണ് ദുബൈയിലെ വിമാനത്താവളങ്ങളിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.