ഹരിതവത്കരണ സന്ദേശവുമായി വായനോത്സവം
text_fieldsഷാര്‍ജ: എട്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവം പുതുമയാര്‍ന്ന പരിപാടികളോടെ മുന്നേറുന്നു. കുട്ടികളില്‍ പുതിയ ബോധങ്ങള്‍ സൃഷ്ടിക്കാനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്. ക്രിയാത്മകത കുട്ടികളില്‍ വളര്‍ത്തിയെടുക്കാനായി പ്രകൃതി പരമായ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ആഗോളതാപനത്തെ ചെറുക്കാനുള്ള വിവിധ പദ്ധതികളഉം പഠനങ്ങളും രാജ്യവ്യാപകമായി നടന്ന് വരുന്നതിന്‍െറ കാരണങ്ങളെ കുറിച്ച് കുട്ടികളോട് ഉത്സവം നിറുത്താതെ സംസാരിക്കുന്നു.
ചെടികള്‍ വെച്ചുപിടിപ്പിക്കാനുള്ള അറിവും അതിന് തുടര്‍ന്ന് ആവശ്യമുള്ള പരിചരണവും വിശദീകരിക്കുന്നു. ലോകപ്രശസ്തമായ ജാക്കിന്‍െറ കഥകളിലൂടെയാണ് പ്രകൃതി പാഠങ്ങള്‍ കുട്ടികള്‍ക്ക് പകരുന്നത്. ഭൂമിക്കപ്പുറത്ത് എന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് പ്രകൃതി എങ്ങിനെ മരിക്കുന്നു എന്നത് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രകൃതിയുടെ കുളിര്‍മയിലേക്ക് വാണിജ്യങ്ങള്‍ കടന്നു വരികയും അത് പടിപടിയായി പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നതിന്‍െറ ഭയനകത നാല് ചിത്രങ്ങളിലൂടെയാണ് വരച്ചു കാണിക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന വസ്തുക്കള്‍ കൊണ്ട് പാര്‍പ്പിടങ്ങളും കരകൗശല വസ്തുക്കളും മെനയുന്നതിനുള്ള കഴിവും വായനോത്സവത്തില്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നുണ്ട്. സന്ദര്‍ശകരായി ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നു. വിഷമുക്തമായ നാളെയെ വീണ്ടെടുക്കാനുള്ള ത്വര കുട്ടികളില്‍ ജനിപ്പിക്കുകയാണ് ജീവശാസ്ത്ര പരമായ പ്രദര്‍ശനങ്ങളുടെ പ്രധാന കാതല്‍. ഇതിനായി ഈ രംഗത്തെ പ്രഗത്ഭരാണ് കുട്ടികളുമായി സംവദിക്കാന്‍ ഇവിടെ എത്തുന്നത്. വിവിധ സ്കൂളുകളിലെ നൂറു കണക്കിന് കുട്ടികള്‍ ദിനംപ്രതി ഇവിടെ സന്ദര്‍ശിക്കാനത്തെുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.